Flash News

റോഡ് ഗതാഗത സുരക്ഷാ ബില്ലിനെതിരെയുള്ള പണിമുടക്കില്‍ പങ്കെടുത്തതിന് ബി.എം.എസിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

May 2, 2015 , ഷാഹിദ് വൈപ്പി

downloadപാലക്കാട്: റോഡ് ഗതാഗത സുരക്ഷാബില്‍ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കില്‍ പങ്കെടുത്തതിനു ബി.എം.എസിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ രൂക്ഷവിമര്‍ശനം. ദേശീയബോധം ഉയര്‍ത്തിപ്പിടിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഒരു ദേശീയ തൊഴിലാളി സംഘടന ജനദ്രോഹപരമായ സമരത്തില്‍ പങ്കെടുത്തുവന്നാണ് ബി.എം.എസിന്റെ പേരെടുത്തു പറയാതെ സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചത്.

സി.ഐ.ടി.യുവിനും ഐ.എന്‍.ടി.യു.സിക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതില്‍ ദേശീയബോധമുള്ള ഒരു സംഘടന പങ്കെടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്ക് ജനദ്രോഹമാണെന്നും കുറ്റപ്പെടുത്തി. വര്‍ഷത്തില്‍ നാലു ലക്ഷം പേര്‍ റോഡപകടത്തില്‍ മരിക്കുന്നത് തടയാന്‍ നിയമം വേണ്ടെന്ന നിലപാടാണ് പണിമുടക്കിലൂടെ യൂണിയനുകള്‍ പ്രകടമാക്കിയത്. ബില്ലിന്റെ കരടു രൂപമെങ്കിലും വായിച്ചിരുന്നെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുനിയുമായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top