Flash News

നേപ്പാള്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 7000

May 3, 2015 , സ്വന്തം ലേഖകന്‍

Nepal-victims-AP

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു. മരണസംഖ്യ 7,040 ആയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 14,123 പേര്‍ക്ക് പരിക്കേറ്റു. റസുവ ജില്ലയില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല. ഭൂകമ്പത്തിനു ശേഷം എട്ടുദിവസം പിന്നിടുമ്പോഴും ഈ മേഖലയില്‍ മാത്രം 200ഓളം ആളുകളെ ഇനിയും കണ്ടത്തൊനുണ്ട്.

17 ലക്ഷം കുട്ടികളടക്കം 80 ലക്ഷം ആളുകളെ ദുരന്തം ബാധിച്ചതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 1,43,673 വീടുകള്‍ പൂര്‍ണമായും 1,60,786 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 5000 വിദ്യാലയങ്ങളും തകര്‍ന്നിട്ടുണ്ട്. ദുരന്തം 3,50,000 പേരെ ഭവനരഹിതരാക്കി. ഇതില്‍ ആയിരക്കണക്കിന് ഗര്‍ഭിണികളുമുണ്ട്. 40,000ത്തോളം സ്ത്രീകള്‍ ആക്രമണത്തിന് ഇരയായേക്കാവുന്ന സാഹചര്യത്തിലാണ് കഴിയുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.

വര്‍ഷത്തില്‍ 10 ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് നേപ്പാളിലത്തെുന്നത്. വിസ നിയമങ്ങളിലെ ഇളവുകാരണം പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. ഇത് ദുരന്തം ബാധിച്ച വിദേശികളെ കണ്ടത്തെുന്നത് ദുഷ്കരമാക്കിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം പേരെക്കുറിച്ച് വിവരമില്ലന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top