Flash News

‘ഐസിട്ട ചായ’ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍

May 4, 2015 , അനുശ്രീ

iced_tea_3ന്യൂയോര്‍ക്ക്: മനുഷ്യ ശരീരത്തിലെ പ്രധാന അവയവമായ വൃക്കയെ നിരവധി അസുഖങ്ങളാണ് ബാധിക്കുന്നത്. ഫലപ്രദമായ ചികിത്സ നടത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടാന്‍ തന്നെ ഈ രോഗങ്ങള്‍ കാരണമാകും. വര്‍ധിച്ച ചികിത്സാ ചെലവും രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.

വൃക്കരോഗത്തെ സംബന്ധിച്ചു നിര്‍ണായകമായ വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ഐസിട്ട ചായ കുടിച്ചാല്‍ വൃക്ക രോഗമുണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഐസ് ചായ ഉപയോഗിക്കുന്നതിന്‍റെ അളവു കൂടിയാല്‍ വലിയ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നാണ് അമെരിക്കയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഒരു ദിവസം നാല് ലിറ്റര്‍ വരെ ഐസ് ടി കുടിച്ച വ്യക്തി ചികിത്സക്കെത്തിയപ്പോഴാണു പുതിയ വിവരങ്ങള്‍ ഡോക്റ്റര്‍മാര്‍ മനസിലാക്കുന്നത്. ജലദോഷം, ക്ഷീണം തുടങ്ങിയ അവസ്ഥകളോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ഒക്സലേറ്റ് എന്ന രാസവസ്തു ഇത്തരം ചായയില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഇതു കുടിക്കുന്നതു വൃക്കയ്ക്ക് തകരാറുണ്ടാക്കും. രോഗം മൂര്‍ച്ചിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ പറ്റൂ. പാരമ്പര്യമായാണ് വൃക്ക രോഗം സാധാരണ ബാധിക്കാറ്. ജീവിത ശൈലിയും വൃക്ക രോഗത്തിനു കാരണമാണ്. വ്യത്യസ്തമായ രീതിയില്‍ രോഗമുണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. യൂനിവേഴ്സിറ്റി ഒഫ് അര്‍കാനാസിലെ ഗവേഷകനായ ഉംബര്‍ ഗഫര്‍ പറയുന്നു.

രോഗിയുടെ മൂത്രം പരിശോധിച്ചതില്‍ നിന്നാണ് ഒക്സലേറ്റിന്‍റെ ഇളവ് ഗവേഷകര്‍ കണ്ടെത്തിയത്. വലിയ അളവില്‍ കാല്‍ഷ്യം ഓക്സലേറ്റ് ക്രിസ്റ്റലുകള്‍ കണ്ടെത്താന്‍ ഇതിലൂടെ സാധിച്ചു. നിരന്തരമായി ഐസ് ടി കുടിക്കുന്ന ശീലമുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നു പഠനം ചൂണ്ടിക്കാട്ടി. ഐസ് ടീ കുടിക്കുന്നത് രോഗം വരാന്‍ കാരണമാണോ എന്നതു സംബന്ധിച്ചു നിരവധി പഠനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി കണ്ടെത്താനായത് ഇപ്പോഴായിരുന്നു-ഗവേഷകര്‍ പറയുന്നു.

B1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top