Flash News

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റിങ്ങും വിഷു ആഘോഷവും ഗംഭീരമായി

May 4, 2015 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌, ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍

FB_IMG_1430704292981ഫിലഡല്‍‌ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിലഡല്‍‌ഫിയ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റിങ്ങും വിഷു ആഘോഷവും ഗംഭീരമായി.

ഏപ്രില്‍ 25 ശനിയാഴ്ച രാവിലെ വൈസ് പ്രസിഡന്റ്‌ ജിബി തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കല പ്രസിഡന്റ്‌ സാബു സ്കറിയ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, മുന്‍ പ്രസിഡന്റ്‌ ജോര്‍ജ് മാത്യു ,ഫോമ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ ബിനു ജോസഫ്‌, സണ്ണി എബ്രഹാം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു, റീജിയനു കീഴിലുള്ള ആറ് അംഗ സംഘടനകളുടെ പ്രസിഡന്റ്‌മാരും മറ്റു പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങുകളുടെ ഉദ്ഘാടനം ഫോമയുടെ ദേശിയ നേതാക്കള്‍ അടക്കം എല്ലാവരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ശേഷം നടന്ന വിഷു ആഘോഷങ്ങളുടെ ഭാഗമായി കെ.എ.എന്‍.ജെ. പ്രസിഡന്റ്‌ ജെ പണിക്കര്‍ വിഷു സന്ദേശം നല്‍കി. തോമസ്‌ എബ്രഹാം, അനുപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജിബി തോമസ്‌ സംസാരിച്ചു. വരുംകാലങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്ത് വിജയിപ്പിച്ച പല പരിപാടികളിലും റീജിയനു കീഴിലുള്ള ആറ് അംഗ സംഘടനകളുടെ വലിയ പങ്കാളിത്തവും സഹായവും ഉണ്ടായിരുന്നതായി അദ്ദേഹം അറിയിച്ചു. പല മുന്‍കാല പ്രവര്‍ത്തകരുടെയും ശക്തമായ സാന്നിധ്യം സന്തോഷമുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ന്യൂജേഴ്‌­സി, പെന്‍സില്‍വാനിയ, ഡെലവെയര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിവിധ അസോസിയേഷനുകളായ KANJ, KSNJ, MAP, KALAA, SJAK, DELMA പ്രസിഡന്റ്‌മാരായ ജെ പണിക്കര്‍, ബോബി തോമസ്‌, സാബു സ്കറിയ, തോമസ്‌ എബ്രഹാം, ജോര്‍ജ് എബ്രഹാം, ലാരി അല്മേയ്യ്ഡാ എന്നിവരും മറ്റു സംഘടനാ പ്രതിനിധികളും ബൈലോ കമ്മിറ്റി മെമ്പര്‍ രാജു വര്‍ഗീസ് ,സജി പോള്‍, ജോസ് എബ്രഹാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഓഗസ്റ്റ്‌ 1 നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള കണ്‍വന്‍ഷനെക്കുറിച്ച് ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ സംസാരിച്ചു. മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഫോമാ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ഇന്‍ കേരള എന്ന പ്രോഗ്രാമില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഈ അവസ്സരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
അതുപോലെ ഫോമ ടാലന്റ് ടൈം നടത്തിയ KAGW ഭാരവാഹികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരു പീഡിയാട്രിക് വിംഗ് നിര്‍മിക്കുന്നതിനു ഫോമ മുന്‍കൈ എടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് സംസാരിച്ച ഫോമാ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ് മാത്യു താന്‍ പ്രസിഡന്റ്‌ ആയിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു, ജിബി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ യങ് പ്രൊഫഷണല്‍ സമ്മിറ്റ് ഒരു വന്‍ വിജയമായിരുന്നു എന്ന് അദ്ദേഹം പ്രത്യകം അനുസ്മരിച്ചു >

തുടര്‍ന്നു ബൈലോ കമ്മിറ്റി മെംബര്‍ രാജു വര്‍ഗീസ്‌ നയിച്ച മീറ്റിംഗില്‍ ബൈലോയില്‍ നടത്താനുദ്ദേശിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു. അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ എല്ലാവര്‍ക്കും സമയം അനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന ബിജു തോമസിനെ അദ്ദേഹം പ്രത്യകം അനുസ്മരിച്ചു. തുടര്‍ന്നു നടന്ന ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ സബ് കമ്മിറ്റി 2014-2016 തിരഞ്ഞെടുപ്പ് നടന്നു.

റീജിയണല്‍ സെക്രട്ടറി ആയി ജോര്‍ജ് മാത്യു (മാപ്), ബോബി തോമസ്‌ (ട്രഷറര്‍), കെ എസ് എന്‍ ജെ.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍ (മാപ്), കമ്മിറ്റി അംഗങ്ങളായി ചെറിയാന്‍ കോശി (മാപ്), സിറിയക് കുര്യന്‍ ( കെ എസ് എന്‍ ജെ), രേഖ ഫിലിപ്പ് (കല), ജോസഫ്‌ ഇടിക്കുള (കാന്‍ജ്), തുടങ്ങിയവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഈ മീറ്റിംഗ് വന്‍ വിജയമാക്കിയ എല്ലാവരോടും റീജിയണല്‍ വൈസ് പ്രസിഡന്റ്‌ ജിബി തോമസ്‌ പ്രത്യക നന്ദി അറിയിച്ചു. തുടര്‍ന്ന് അതിഥികള്‍ക്കായി വിഭവസമൃദ്ധമായ വിഷു സദ്യയില്‍ എല്ലാവരും പങ്കെടുത്തു. ന്യൂജേഴ്സിയില്‍ നിന്നും ജോസഫ്‌ ഇടിക്കുള അറിയിച്ചതാണിത്.

FB_IMG_1430704248934 FB_IMG_1430704260216 FB_IMG_1430704306215 FB_IMG_1430704453933


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top