ചാലിയാറില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

allഫറോക്ക്: ബന്ധുക്കളായ സ്ത്രീകളും കുട്ടികളുമടക്കം നോക്കി നില്‍ക്കെ ചാലിയാറില്‍ ഒഴുക്കില്‍പെട്ട് കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കര്‍ണാടക കുടകില്‍ ശനിവാര്‍സന്തേ സ്വദേശി ഷാജഹാന്‍ സാബിന്‍െറ മകന്‍ നവീദ് (35), സക്ളേശ്പുര ഉള്ളള്ളി സ്വദേശി അബ്ദുല്ലയുടെ മകന്‍ അസീസ് (27) എന്നിവരാണ് മരിച്ചത്.

ഇവരെ രക്ഷിക്കാനിറങ്ങിയ ബന്ധുവും ചെന്നൈ ആര്‍മി ഓഫിസില്‍ സൈനികനുമായ ഹാസന്‍ കാന്താലി സ്വദേശി മുഹമ്മദിന്‍െറ മകന്‍ മൊയ്തീനെ (32) കാണാതായി. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. അസീസിന്‍െറ സഹോദരീ ഭര്‍ത്താക്കന്മാരാണ് നവീദും മൊയ്തീനും. അസീസിന്‍െറ പിതാവ് അബ്ദുല്ലയുടെ രോഗിയായ മാതാവ് മഞ്ചേരി പയ്യനാട് കോട്ടകുത്ത് പാത്തുമ്മയെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു ഇവര്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രാവലര്‍ വാനില്‍ 18 അംഗ സംഘം മഞ്ചേരിയിലത്തെിയത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് വഴി കര്‍ണാടകയിലേക്ക് പോകുന്നതിനിടെ ഫറോക്ക് പുതിയ പാലത്തിനു താഴെ ഭക്ഷണം പാകം ചെയ്യാനായി വണ്ടി നിര്‍ത്തുകയായിരുന്നു. ഇതിനിടെ വിനോദത്തിനിടെ പുഴയില്‍വീണ പന്തെടുക്കാന്‍ മൊയ്തീന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം. മൊയ്തീനെ രക്ഷിക്കാനിറങ്ങിയ അസീസും ഒഴുക്കില്‍പെട്ടു. രണ്ടു പേരെയും രക്ഷിക്കാനാണ് നവീദ് ഇറങ്ങിയത്. മൂവരും മുങ്ങുന്നതു കണ്ടുനില്‍ക്കാനെ മറ്റുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ.

Print Friendly, PDF & Email

Leave a Comment