ഗാര്‍‌ലന്റില്‍ കൊല്ലപ്പെട്ടത് ഫിനിക്സില്‍ നിന്നും എത്തിയ ഭീകരര്‍

suspects0000ഗാര്‍‌ലന്റ്: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവരെ വധിക്കുവാന്‍ ഗാര്‍ലന്റില്‍ എത്തിച്ചേര്‍ന്നത് ഫിനിക്സിലെ ഒരേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നാദിര്‍ സൂഫി, എല്‍‌ട്ടണ്‍ സിം‌പ്‌സണ്‍ എന്ന രണ്ട് പേരായിരുന്നുവെന്ന് ഗാര്‍ലന്റ് പോലീസ് ഇന്നലെ തിങ്കളാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ട്രാഫിക് പോലീസുകാരന്‍ തക്കസമയത്ത് ഇടപെടുകയും രണ്ട് പേരെയും വെടി വെച്ച് കൊല്ലുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ മത്സരം വീക്ഷിക്കുന്നതിനും, മത്സരത്തില്‍ പങ്കെടുക്കുന്നതിനുമായി എത്തിച്ചേര്‍ന്ന ഇരുനൂറോളം ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുമായിരുന്നെന്നും പോലീസ് ഓഫീസര്‍ ജൊഹാണ്‍ ചൂണ്ടിക്കാട്ടി.

എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് പ്രതികള്‍ എത്തിച്ചേര്‍ന്നത്. ഇവന്റ് സെന്ററിനു മുന്നില്‍ കാറില്‍ എത്തിയ പ്രതികള്‍ കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ബാരിക്കേഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന പോലിസ് കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇരുവരെയും വെടിവെച്ച് വീഴ്ത്തിയത്.

ഞായറാഴ്ച രാത്രി വെടിയേറ്റുവെങ്കിലും രണ്ടു പേരുടെയും മൃതദേഹം ഇന്നലെ തിങ്കളാഴ്ച 11 മണി വരെ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തിരുന്നില്ല. ഭീകരര്‍ എത്തിയ കാറില്‍ സ്ഫോടക വസ്തു ഇല്ല എന്നു ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്തത്.

അതേസമയം പ്രതികള്‍ താമസിച്ചിരുന്ന ഫിനിക്സ് അപ്പാര്‍ട്ട്മെന്റുകള്‍ പോലീസ് സംഘം ഇന്നലെ പരിശോധിച്ചു. ടെക്സസ്സ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഗാര്‍ലന്റ് പോലീസിന്റെ ധീരതയെ അഭിനന്ദിച്ച് സന്ദേശമയച്ചു. ‘അക്രമം ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ല’ – യു.എസ്.എ അഹമ്മീയ മുസ്ലീം കമ്യൂണിറ്റി നാഷ്ണല്‍ വൈസ് പ്രസിഡന്റ് ഡോ. നസീം റഹ്മത്തുള്ള ഒരു പ്രസ്താവനയില്‍ പറഞ്ഞു.

gar22

garland-curtis-culwell

Print Friendly, PDF & Email

Leave a Comment