Flash News

കെ.സി.എസ് ബിസിനസ്സ് ഫോറം ഉദ്ഘാടനം മെയ് 9ന്; മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യാതിഥി

May 5, 2015 , ജീനോ കോതാലടിയില്‍

Mons Joseph MLAചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കെ.സി. എസ്. ബിസിനസ്സ് ഫോറം മെയ് 9 ന് ശനിയാഴ്ച 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ കടുത്തുരുത്തി എം. എല്‍. എ യും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.സി.എസ്. പ്രസിഡന്‍റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിക്കും. സിറിയക് കൂവക്കാട്ടില്‍ (ചെയര്‍മാന്‍), ജോയി നെടിയകാലായില്‍ (വൈസ് ചെയര്‍മാന്‍), ജെയ്ബു കുളങ്ങര, റ്റോമി നെല്ലാമറ്റം, ഫിലിപ്പ് മുണ്ടപ്ലാക്കല്‍, ജോയി കൊട്ടൂര്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ബിനു പൂത്തുറയില്‍, സന്‍ജു പുളിക്കതൊട്ടിയില്‍, ജോബ് മാക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബിസിനസ്സ് ഫോറം രൂപീകരിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ പുതിയ നിയമങ്ങളനുസരിച്ച് വിദേശനിക്ഷേപങ്ങളും, വിദേശ വരുമാനങ്ങളും ഐ.ആര്‍.എസ് ല്‍ റിപ്പോര്‍ട്ട് ചെയ്യണമോ? എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഈ രംഗത്ത് പ്രശസ്തരായ വ്യക്തികള്‍ ക്ലാസുകളെടുക്കും. കെ.സി.എസ്. ഭാരവാഹികളായ റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഈ സമ്മേളനത്തിലേക്ക് എല്ലാവരേയും കുടുംബസമേതം സംഘാടകര്‍ ക്ഷണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top