- Malayalam Daily News - https://www.malayalamdailynews.com -

നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെമ്പിള്‍ ധനസമാഹരണം നടത്തി

sunnyvale [1]

സണ്ണിവെയ്ല്‍ (കാലിഫോര്‍ണിയ) : പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാള്‍ ജനതക്ക് സഹായ ഹസ്തവുമായി സണ്ണിവെയ്ല്‍ ഹിന്ദു ക്ഷേത്രം. ഹരിയാനയില്‍ നിന്നുള്ള സുപ്രസിദ്ധ ഫോക്ക് ഗായിക അര്‍ജുന്‍ ജയപുരി, ഗായിക ടിനാ മാന്‍ എന്നിവര്‍ പങ്കെടുത്ത സംഗീത സായാഹ്നം സംഘടിപ്പിച്ചാണ് ധന സമാഹരണം നടത്തിയത്.

പ്രവേശനം സൗജന്യമായിരുന്നുവെങ്കിലും പങ്കെടുക്കുവാനെത്തിയ ആസ്വാദകര്‍ സംഭാവനയായി നല്‍കിയ തുക മുഴുവന്‍ നേപ്പാളിലേക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമാണ് അവരെ സഹായിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. മാത്രമല്ല എവിടെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നുവോ അവിടെ ഓടിയെത്തി ആശ്വസിപ്പിക്കുകയും, സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ മുന്‍‌പന്തിയില്‍ തന്നെ ഉണ്ടായിരിക്കും- സണ്ണിവെയ്ല്‍ ടെമ്പിള്‍ ട്രഷറര്‍ രാജ് ബാനറ്റ് പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് സംഗീത പരിപാടികള്‍ ആരംഭിച്ചത്. നേപ്പാളില്‍ ജനിച്ച് ഇന്ത്യയില്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ച് അമേരിക്കയില്‍ ഉന്നത ഉദ്യോഗം വഹിക്കുന്ന നാരായണ്‍ പ്രധാന്‍ നേപ്പാളില്‍ ഇന്ത്യാ ഗവണ്മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെയും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം പ്രകടിപ്പിച്ച സേവന സന്നദ്ധതയെയും പ്രത്യേകം അനുസ്മരിച്ചു.

സാന്‍ ഒസെ സിറ്റി കൗണ്‍സില്‍ മാന്‍ ആഷ് കാള്‍‌റ പ്രത്യേക അത്ഥിയായി പങ്കെടുത്തു. ഭരത് ത്രിപാഠി ഹിന്ദു ടെമ്പിളിനെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന ഏവര്‍ക്കും നന്ദി പറഞ്ഞു.

sunnyvale2 [2]

sunyvale3 [3]


Like our page https://www.facebook.com/MalayalamDailyNews/ [4] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[5] [6] [7] [8] [9]