ദൈവത്തിന്റെ നാട്ടിലെ മാലാഖമാര്‍ – ചെറിയാന്‍ ജേക്കബ്‌

11159445_377448109117638_4613738174146935757_nഒരു കൊച്ചു മിടുക്കി അവളുടെ സ്കൂളിലെ ആദ്യ ദിനം പമ്മി പമ്മി ടീച്ചറുടെ അടുത്തെത്തി പതിയെ ചോദിക്കുകയാണ്

“ഞങ്ങളൊക്കെ വന്നതുകൊണ്ട് പഠിപ്പിക്കാന്‍ പറ്റിയല്ലേ”?

“ടീച്ചര്‍ അല്പം അമ്പരപ്പോടെ തന്നെ ചിന്തിച്ചു ശരിയല്ലേ ഈ കൊച്ചു മിടുക്കിയുടെ ചോദ്യം? അധ്യാപകര്‍ ഉള്ളതുകൊണ്ട് കുട്ടികള്‍ പഠിക്കുന്നു എന്നതു ഭാഗികമായി മാത്രമല്ലേ ശരി? തിരിച്ചും ആയിക്കൂടെ?

അങ്ങനെയൊന്നു ചിന്തിച്ചുകൊണ്ട് ബുദ്ധിമാന്മാരെന്നു സ്വയം ചിന്തിക്കുന്ന നാം ഈ ലേഖനം ഒന്ന് വായിക്കൂ

endosulphanകേരളത്തിലെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു പ്രമുഖ സ്ഥാപനം അവരുടെ കുട്ടികള്‍ക്കായി ഒരു ഓട്ട മത്സരം സംഘടിപ്പിച്ചു. കുട്ടികള്‍ മോശമല്ലാത്ത വിധം ഓടി, പക്ഷെ അവരില്‍ ഒരാള്‍ ഓട്ടത്തില്‍ കാല്‍ വഴുതി വീണു. പാവം ഓട്ടത്തില്‍ മുന്നിലായിരുന്നവര്‍ ഓട്ടം നിര്‍ത്തി, ഓട്ടം പുറകോട്ടാക്കി, തങ്ങളുടെ കൂട്ടുകാരനെ താങ്ങി എഴുന്നേല്‍പ്പിച്ചു. അവനെ താങ്ങിയെടുത്ത് ശുശ്രൂഷ ലഭ്യമാക്കാന്‍ കൊണ്ടുചെന്നു. ബുദ്ധിയുള്ളവര്‍ ഈ സംഭവം കണ്ടു മൂക്കത്ത് വിരല്‍ വച്ചു തരിച്ചു നിന്നു. അതിനുശേഷം ആ കുട്ടികളാരും മത്സരിച്ചില്ല കാരണം അവരുടെ കൂട്ടുകാരനില്ലാതെ എന്ത് മത്സരം?

ഇവരൊക്കെയുള്ളതുകൊണ്ട് നമുക്കും ചിലത് പഠിക്കാനും പഠിപ്പിക്കാനും പറ്റുന്നു. ശരിയല്ലേ?

എല്ലാം വെട്ടിപ്പിടിക്കാനുള്ള, പേരിനു വേണ്ടി എന്തും ചെയ്യുന്ന ‘ബുദ്ധിയുള്ള’ ജനത്തിന് ഇതിലൊന്നും ഒരത്ഭുതവും തോന്നില്ല. കാരണം അവരൊക്കെ ‘ബുദ്ധി മാന്ദ്യം’ ഉള്ള നമുക്ക് അടുക്കാനും ചേര്‍ക്കാനും പറ്റാത്ത കുട്ടികളാണല്ലോ. നമ്മുടെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ ജയിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയ മണ്ടന്മാര്‍!

സമൂഹത്തില്‍ പ്രത്യകിച്ച് വികസ്വര/അവികസിത രാജ്യങ്ങളില്‍ വളരെ വിവേചനം നേരിടുന്ന ആളുകളാണ് ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകള്‍. ‘ബുദ്ധിമാന്ദ്യം’ എന്ന നിന്ദ്യമായ പദപ്രയോഗം ഇവിടെ ഉപയോഗിക്കേണ്ടി വരുന്നതില്‍ എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തുന്നു, പക്ഷെ പകരം ഉപയോഗിക്കാന്‍ മലയാളത്തില്‍ എല്ലാവരും അംഗീകരിക്കുന്ന മറ്റൊരു പദപ്രയോഗം ഇല്ലാത്തതിനാല്‍ മനസ്സില്ലാമനസ്സോടെ എഴുതുന്നത് സാദരം ക്ഷമിക്കുക.

ശരിക്കും ബുദ്ധിമാന്ദ്യം ഈ കുട്ടികള്‍ക്കാണോ അതോ അവരെ അങ്ങനെ വിളിക്കുന്ന നമ്മള്‍ക്കാണോ എന്ന് നാം പരിശോധിക്കുക. മനുഷ്യന്റെ ശരീരത്തിലെ ഏതെങ്കിലും അവയവം ക്ഷതം സംഭവിച്ചാല്‍, ശരീരം സ്വയമായി ആ ക്ഷതം ഏറ്റ ഭാഗം സുഖപ്പെടുത്തും. എന്നാല്‍ തലച്ചോറില്‍ മാത്രം ഇത് സാധാരണ നിലയില്‍ നടക്കുന്നില്ല എന്ന സാമാന്യ വിവരം പലര്‍ക്കും പുതിയ അറിവായിരിക്കും. ഒരിക്കലും സുഖപ്പെടുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്, മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വളരെ വിരളമായേ ഈ പ്രക്രീയ നടക്കുന്നുള്ളൂ. അങ്ങനെയിരിക്കെ ഈ കുട്ടികളോടും അവരുടെ മാതപിതാക്കളോടും നാം ‘ബുദ്ധിമാന്മാര്‍’ കാട്ടുന്നത് വളരെ നീചമായ വിവേചനമല്ലേ?

അല്‍പ്പം കടന്നു ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, നമ്മുടെ ഒരിക്കലും വികസിക്കാത്ത ഈ ‘ബുദ്ധിയില്‍’ ഓരോ നിമിഷവും വലുതാകുന്ന അനന്ത കോടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള പ്രപഞ്ചങ്ങളുടെ മുഴുവന്‍ രഹസ്യങ്ങളും ചെറിയ തലച്ചോറില്‍ അപഗ്രഥിച് കണ്ണ് കാണാന്‍ വയ്യാത്ത ആള്‍ ആനയെ തൊട്ടു നോക്കിയിട്ട് അതൊരു വലിയ മരമാണെന്ന് പറയുന്ന രീതിയില്‍ അതില്‍ ആത്മ നിര്‍വൃതി കൊള്ളുന്ന ‘ബുദ്ധിമാന്മാരും ‘ ,സ്വന്തം സഹജീവിയുടെ ജീവിതം തന്റെപോലെ തന്നെ വിലപ്പെട്ടതാണെന്ന് കരുതി അവനെയും കരുതുന്ന മനസ്സൊരുക്കമുള്ള ‘ബുദ്ധിമാന്ദ്യം’ സംഭവിച്ചവരെയും താരതമ്യം ചെയ്യുമ്പോള്‍ ആര്‍ക്കാണ് ശരിക്കും ബുദ്ധി ക്ഷയിച്ചതെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

kilukkampettiഎന്റെ തന്നെ ഒരു സഹപ്രവര്‍ത്തക അമേരിക്കയില്‍ എല്ലാ സൌകര്യങ്ങളും ഉള്ള രാജ്യത്ത് ദീപാവലിക്ക് വീട്ടില്‍ ദീപം വച്ചതില്‍ നിന്ന് തീപിടിച്ചു. പത്തു മിനിട്ടിനകം രക്ഷാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും അതിനുള്ളില്‍ മസ്തിഷ്കത്തില്‍ 6 മിനിട്ട് ഓക്സിജന്‍ കിട്ടാതായി. ആളെ രക്ഷപെടുത്തിയെങ്കിലും അവര്‍ വെറുമൊരു നിര്‍ജീവ അവസ്ഥയില്‍ ജീവിതകാലം മുഴുവനും ജീവിക്കണം. കാരണം ആ കുട്ടിയുടെ ഓര്‍മ്മ മാത്രം തിരികെ കൊണ്ടുവരാന്‍ ശാസ്ത്രത്തിന് കഴിഞ്ഞില്ല. തങ്ങളുടെ മകള്‍ക്ക് ഇനി ഒരു പ്രതീക്ഷയും ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് മുന്നില്‍ ശാസ്ത്രം തലകുനിച്ചു പറയുന്നു ‘ഇല്ല ഇല്ല എന്ന്’ അവസാന പ്രതീക്ഷയായി ഇന്ത്യയിലേക്ക്‌ ഏകദേശം അഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ മുടക്കി പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അവളെ ഇന്ത്യയില്‍ എത്തിക്കാന്‍ കമ്പനി സഹായിച്ചു. അവളുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് എനിക്കറിയില്ല. ആ കുട്ടിയുടെ കിടപ്പ് കണ്ടപ്പോള്‍ ശരിക്കും ഞാന്‍ എന്നോട് ചോദിച്ചു ‘ഈ ബുദ്ധിയൊക്കെ എവിടെപ്പോയി’ പതിനഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ മുടക്കിയിട്ടും ആ കുട്ടിയെ നിര്‍ജീവ അവസ്ഥയില്‍ നിന്ന് മാറ്റാന്‍ ശാസ്ത്രത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. അത്രയും മാത്രമേയുള്ളൂ നമ്മള്‍ ഇന്ന് അഭിമാനിക്കുന്ന ഈ ‘ബുദ്ധിയുടെ’ ആയുസ്സ്.എന്നെങ്കിലും അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പ്രത്യാശിക്കാനും വിശ്വാസമില്ലെങ്കിലും അദൃശ്യനായ ആ ശക്തിയോട് പ്രാര്‍ഥിക്കുവാന്‍ മാത്രമാണ് നമ്മള്‍ ഈ ഭൂമി ജീവികള്‍ക്ക് സാദ്ധ്യമാകുന്നത്‌. അതിനാല്‍ സമൂഹത്തില്‍ ഈ വിവേചനം നേരിടുന്ന ആളുകളെ കാണുമ്പോള്‍ അവരെ സഹായിച്ചില്ലെങ്കിലും അവരെ അവഗണിക്കരുത്, അത് നമ്മള്‍ ചെയ്യുന്നത് ശരിയല്ല . ഭൂമിയില്‍ വിവേചനം നേരിടുന്നവരെ കരുതുന്നവര്‍ ശരിക്കും മനുഷ്യരെയല്ല ദൈവത്തിനെ തന്നെയാണ് കരുതുന്നവരാണ്. അവരൊരു സഹായം ചോദിച്ചാല്‍ കൊടുക്കാന്‍ മടിക്കരുത് കാരണം അവര്‍ മാത്രമാണ് ഇന്നും നിഷ്കളങ്കത അവശേഷിച്ചിരിക്കുന്നവര്‍. നമ്മുടെ പ്രയത്നമോന്നും കൂടാതെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ഒരിക്കലും ‘വികസിക്കാത്ത’ ബുദ്ധി കോശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നമുക്ക് നേടിതന്നിരിക്കുന്ന എല്ലാ നന്മകളെയും ഓര്‍ത്തു, അതേ ബുദ്ധികോശങ്ങള്‍ പ്രവര്‍ത്തിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ ഒറ്റപ്പെടുന്നവരെ ഒരുനിമിഷമെങ്കിലും കരുതുക, നമ്മുടെ ജീവിതത്തില്‍ നമുക്ക് കൊടുക്കാവുന്ന വലിയൊരു പുണ്യമാകും അവര്‍ക്ക് വേണ്ടി നമ്മള്‍ ചിലവിടുന്ന ഓരോ നിമിഷങ്ങളും.

സമൂഹം കരുതാതെ അവരെ കരുതാന്‍ ആരുമില്ല, നാം മാറണം. അവര്‍ക്കായി സമയവും നിങ്ങളുടെ സഹായങ്ങളും ലഭ്യമാക്കണം. ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ പിന്നെ പ്രാര്‍ഥിച്ചിട്ടും പള്ളിയിലും ക്ഷേത്രത്തിലുമൊക്കെ പോകുന്നതില്‍ എന്തെങ്കിലും പ്രയോജനം ഉണ്ടോ?

വളരെ നാളായി ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും എഴുതണം എന്ന് കരുതിയിട്ട്. ഇപ്പോള്‍ എഴുതാനുണ്ടായ സാഹചര്യം ഒരാള്‍ എന്നോട് ഒരു സഹായം ചോദിച്ചപ്പോളാണ്. എനിക്ക് സഹായിക്കാം ഒരു പരിധിവരെ, പക്ഷെ അത് നിലനില്‍ക്കണമെങ്കില്‍ സമൂഹം കൂടെ മനസ്സലിയണം. എന്നാല്‍ രണ്ടുവരി എഴുതാം എന്ന് കരുതി കുറിച്ചു എന്ന് മാത്രം. സഹായം ചോദിക്കുന്നവനെ സഹായിച്ചാല്‍ മാത്രമേ സഹായം വാങ്ങുന്നവനും അത് കൊടുക്കുന്നവനും തൃപ്തി വരികയുള്ളൂ.

ആദ്യ നൂറ്റാണ്ടിലെ സന്യാസിയെക്കുറിച്ച് കേട്ട ഒരു സംഭവമുണ്ട് തന്‍റെ ആത്മാവിന്‍റെ രക്ഷയെ ധ്യാനിച്ച് മരുഭൂമിയിലായിരുന്നു ദീഘകാലം അദ്ദേഹം .ഒരു ദിവസം അയാള്‍ക്കൊരു പ്രചോദനമുണ്ടായി തന്‍റെ ദേശത്തിന്‍റെ ഏതെങ്കിലുമൊരു സുകൃതത്തില്‍ പങ്കുചേരുക,അയാള്‍ തന്‍റെ നഗരത്തിലേക്ക് മടങ്ങിയെത്തി (റോമാ ക്രിസ്തുവിലെക്ക് എത്തിയെങ്കിലും അതിന്‍റെ പഴയ ശീലങ്ങളെയും വിനോദങ്ങളെയുമോന്നും ഉപേക്ഷിച്ചിരുന്നില്ല) അവിടെ ഭയങ്കര തിരക്കായിരുന്നു. ആംഫി തീയേറ്ററില്‍ പതിവുപോലെ ഒരു മല്ലയുദ്ധം, ഒരാളെ കൊല്ലുന്നതു വരെ നീളുന്ന ആവേശഭരിതമായ സ്പോട്സ് ,കൂട്ടത്തില്‍ സന്യാസിയും കയറി,മത്സരം ആരംഭിക്കുമ്പോള്‍ അരുതേ ഹിംസ അരുതേ എന്ന് നിലവിളിച്ചുകൊണ്ടയാള്‍ പോരാളികളുടെ നടുവിലേക്കൊടിയെത്തി,പിന്നെ അവിടെ നിന്ന്‍ കൈകൂപ്പി ഇതാവസനിപ്പിക്കണമെന്നു യാചിച്ചു തങ്ങളുടെ സായാഹ്ന വിനോദത്തിന്റെ രസച്ചരട് പൊട്ടിക്കാനെത്തിയ വൃദ്ധനെ കല്ലെറിയുകയെന്ന് ആള്‍ക്കൂട്ടത്തിലാരോ അലറി വിളിച്ചു,അങ്ങനെ സംഭവിക്കുകയും ചെയ്തു .ഈ അപരാധം അവരില്‍ വരുത്തരുതെയെന്ന് പറഞ്ഞ് നിലവീളിച്ച വൃദ്ധൻ മരിച്ചു വീണു. പെട്ടന്ന് ആരവങ്ങള്‍ നിലച്ചു ,നിഷ്കളങ്ക രക്തം ചൊരിഞ്ഞതിന്‍റെ കുറ്റബോധത്തില്‍ ആള്‍ക്കൂട്ടം വെന്തു .ഓരോരുത്തരായി പുറത്തെക്കിറങ്ങിപ്പോയി. റോമാ പിന്നെ മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. “അപകടകരമായി ജീവിക്കുന്നവരിലാണ് ഇനി ഭൂമിയുടെ പ്രതീക്ഷ അവരാണ് ഭൂമിയുടെ കളഞ്ഞുപോയ സുകൃതങ്ങളെ തിരികെ പിടിക്കാന്‍ പോകുന്നത് “നീതിക്കുവേണ്ടി വിശക്കുന്നവരും ദാഹിക്കുന്നവരുമെവിടെ നീതിക്കുവേണ്ടി പീഡനമേറ്റവരെവിടെ എന്നൊക്കെ അവിടുന്നാരായുന്പോൾ എത്രപേര്‍ക്ക് അവിടുത്തെ മുന്‍പില്‍ വരാനുള്ള ധൈര്യമുണ്ടാവും……………….. ഇവിടെ നമുക്ക് അങ്ങനൊരാളെ പരിചയപ്പെടാം

manorama-coverageകേരളത്തില്‍ തുമ്പമണ്ണിനു സമീപം പുന്നക്കുന്ന് എന്നൊരു ഗ്രാമമുണ്ട് അവിടെ ‘ബെത് സേദാ’ എന്നൊരു സ്ഥാപനം . മേല്‍ വിവരിച്ച ആളുകള്‍ക്ക് തണലേകുവാനും കരുതുവാനുമായി തയ്യാറായി വരുന്നു. ഇത്തരം ആളുകളെ കരുതണമെങ്കില്‍ പ്രത്യേകം പരിശീലനവും അതോടൊപ്പം മനസ്സോരുക്കവും ആവശ്യമാണ്‌ അങ്ങനെ പരിശീലനം ലഭിക്കുകയും മനസ്സൊരുക്കവുമുള്ള സന്തോഷ്‌ ജോര്‍ജ് എന്ന യുവ വൈദികനും അദ്ദേഹത്തിന് പിന്തുണ നല്കുന്ന കുറച്ച് നല്ല മനുഷ്യരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ സ്ഥാപനം.

പ്രതിഫലം പ്രതീക്ഷിക്കാതെ ഒരിക്കലും തിരിച്ചു തരുവാന്‍ കഴിവില്ലാത്ത ഈ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ നിങ്ങള്‍ എന്തെങ്കിലും സംഭാവന ചെയ്താല്‍ (കട്ടില്‍, മേശ, അടുക്കള സാധനങ്ങള്‍, വെള്ളം ലഭിക്കാന്‍ ഒരു കിണര്‍ പമ്പ് സെറ്റ് .. ) അങ്ങനെ ആവശ്യങ്ങളുടെ ഒരു നിര തന്നെയുണ്ട്‌. സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതൊരു നല്ല അവസരമാണ്, വീടുകളില്‍ നാം ഉപയോഗിക്കാതെ കിടക്കുന്ന ഫര്‍ണിച്ചര്‍ ഒക്കെ ഉപയുക്തമാകുമെങ്കില്‍ അത് ചെയ്തു കൊടുക്കുക അനവധിയായി അനുഗ്രഹങ്ങള്‍ കിട്ടാതിരിക്കില്ല. സന്തോഷച്ചന്‍ തന്നെ എഴുതിയ *ഒരു ഫേസ് ബുക്ക്‌ പോസ്റ് ഇതോടൊപ്പം കൊടുക്കുന്നു. അത് അദ്ദേഹവും സുഹൃത്തുക്കളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കൂടുതൽ അറിയുവാൻ സഹായിക്കും.

സന്തോഷ്‌ ജോര്‍ജ് അച്ചനെ എനിക്ക് വ്യക്തിപരമായി പരിചയമില്ല എങ്കിലും ഞാന്‍ ഫോണില്‍ കൂടി ബന്ധപ്പെട്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. അച്ചന്‍ നിലകൊള്ളുന്നത് ഇങ്ങനെയുള്ള ആളുകളുടെ ഉന്നമനത്തിനാണ്, പ്രത്യകിച്ചും അദ്ദേഹത്തിന് പരിശീലനം കിട്ടിയിരിക്കുന്നതും ഇതുപോലെയുള്ള സ്പെഷ്യല്‍ കുട്ടികളെ പരിശീലിപ്പിക്കുവാനാണ്. ഇതില്‍ ജാതിയും മതവുമൊന്നുമില്ല അതും ഒരുകണക്കിന് വളരെ നല്ല കാര്യം വിശപ്പിനും ദാഹത്തിനും രോഗത്തിനും ഒന്നും മതവും ജാതിയും ഒന്നുമില്ലല്ലോ.

രണ്ടു ഉള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന വചനം അച്ചന്‍ പരിപൂര്‍ണമായി പാലിച്ചു തന്റെ രണ്ടു വൃക്കയില്‍ ഒന്ന് കൊടുക്കാനുള്ള മനസ്സും കാണിച്ചു. തന്റെ ശരീരം മുറിച്ചു കൊടുത്ത ക്രിസ്തുവിനെ ശരിക്കും ഒന്ന് ഉള്‍ക്കൊള്ളാന്‍ അച്ചനും മുറിച്ചു കൊടുത്തത് സ്വന്ത ശരീരത്തെ. ജാതിയും മതവും നിറവും സമ്പത്തും ഒന്നും ഇതിനൊരു പരിഗണന ആയിരുന്നില്ല . വയനാട്ടിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത മേഘലയില്‍ ആശ്വാസം എത്തിക്കുന്നതിനും, പഠിക്കാന്‍ വകയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ പഠന സാമഗ്രികള്‍ എത്തിക്കുന്നതിലും കയറിക്കിടക്കാന്‍ വീടില്ലാത്ത ആളുകള്‍ക്ക് ഉദാര മനസ്കരായ ആളുകളെ കണ്ടെത്തി അവരുടെ സഹകരണത്തില്‍ വീട് വച്ച് കൊടുക്കുന്നതിലും സന്തോഷം കണ്ട അച്ചന്‍ സ്വന്തമായി ഒന്നും നേടിയില്ല. ഇത്തരത്തിലുള്ള വൈദികരെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളെയുമാണ്‌ സമൂഹത്തിന് ആവശ്യം അല്ലാതെ പക്ഷെ സമൂഹത്തില്‍ ഇന്ന് കാണാനില്ലാത്തത് ഇത്തരം ആളുകളെ തന്നെ. നല്ല ആശയങ്ങള്‍ ആര് കൊണ്ടുവന്നാലും അതിനെ പ്രോത്സാഹിപ്പിക്കുക, തെറ്റുകള്‍ പറഞ്ഞു മനസ്സിലാക്കുക അങ്ങനെ മാത്രമേ നമുക്ക് സമൂഹത്തിനെ പുതിയ ധാരയിലേക്ക് കൊണ്ടുവരാന്‍ പറ്റൂ.

ഈ ലേഖനം വായിക്കുന്ന നിങ്ങളോട് എന്റെ എളിയ അഭ്യര്‍ത്ഥന നിങ്ങളാലാവുന്നത് സഹായിക്കുക. നിങ്ങളുടെ കൈകള്‍ ദൈവത്തിന്റെ കൈയ്യാണ് നിങ്ങളുടെ ആത്മാര്‍ഥമായ സഹകരണം ഉണ്ടായാല്‍ തീര്‍ച്ചയായും നമ്മുടെ കൊച്ചു കേരളം പുതിയൊരു സംസ്കാരം കെട്ടിപ്പടുക്കും. അതില്‍ ഒരുകൈ സഹായിക്കാന്‍ നിങ്ങള്‍ ഉണ്ടാവില്ലേ ?

ബാങ്കിലേക്ക് നേരിട്ട് പണം അയച്ചു കൊടുത്തു സഹായിക്കെണ്ടവര്‍ താഴെ കാണുന്ന ബാങ്കിലേക്ക് അയക്കാവുന്നതാണ്:

SBT : THUMPAMON BRANCH
BETHZATHA MISSION
ACCOUNT :67239590910
ISFC CODE : SBTR0000080

സന്തോഷ്‌ ജോര്‍ജ് അച്ചനുമായി ബന്ധപ്പെടേണ്ടവര്‍ക്ക് താഴെക്കാണുന്ന ഫോണ്‍ നമ്പര്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.

011-91-944-719-0123, 011-91-996-141-1085
ഇമെയില്‍ : frsanthoshg@gmail.com

*”ഇന്ന് ഏപ്രില്‍ 20…കൃത്യം ഇന്നേക്ക് എട്ടു വര്‍ഷം മുന്‍പ് 2007 ഏപ്രില്‍ 2൦ ..ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ പരിശീലനം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ REHABILITATION COUNCIL OF INDIA (RCI) യുടെ സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം മാരനെല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് ഞാന്‍ പോകുന്നത് .അവിടെ ഒരു വാടക വീട് ക്രമപെടുത്തി …കുറച്ചു ഫര്‍ണീച്ചര്‍ ക്രമീകരിച്ചു …ചുറ്റുപാടും നിന്ന് ഒരാഴ്ച കൊണ്ട് ഇരുപതോളം ബുദ്ധി വളര്‍ച്ച ഇല്ലാത്താ കുട്ടികളെ കണ്ടെത്തി പരിശീലനം തുടങ്ങി ..ആദരണീയനായ… ഇന്നത്തെ സ്പീക്കര്‍ ശ്രീ ശക്തന്‍ നാടാര്‍ ആണ് അന്ന് തിരി തെളിച്ചു ബെത്സെതാ മിഷന്‍ എന്നാ പേരില്‍ ആ പ്രൊജക്റ്റ്‌ ഉത്ഘാടനം ചെയ്തത് ..വന്ദ്യ വൈദീക ശ്രേഷ്ട്ടര്‍ …ആ നാട്ടിലെ നല്ലവരായ നാട്ടുകാര്‍ ഒക്കെ അതില്‍ സംബന്ധിച്ചിരുന്നു …പ്രയസങ്ങളുടെയും പട്ടിണിയുടെയും ഒക്കെ കാലഘട്ടങ്ങള്‍ വേട്ടയാടിയപ്പോഴും സാമൂഹിക പ്രതിബദ്ധത ഒട്ടും നഷ്ട്ടപെടാത് സമൂഹത്തിലെ നിസഹായരായ മനുഷ്യരുടെ അടുക്കലേക്കു കൂടുതല്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു ..ബുദ്ധി മാന്ദ്യം ഉള്ളവരെ കൂടാത് ..ക്യാന്‍സര്‍ ബാധിച്ചവര്‍ ..നിരാലംബരായ മാതാ പിതാക്കള്‍ ..എന്‍ഡോസള്‍ഫാന്‍ മേഖലകള്‍ ..ആദിവാസി സമൂഹങ്ങള്‍ ..ഭവനരഹിതരുടെ ഭവന നിര്‍മ്മാണം ..ആശുപത്രി സന്ദര്‍ശനം ..ആശുപത്രികളില്‍ ഭക്ഷണം എത്തിക്കല്‍ …പാവപെട്ട സ്കൂള്‍ കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും മുടങ്ങാത് പഠനോപകരണ വിതരണം …തുടങ്ങി ഈശ്വരന്‍ കാണിച്ചു തരുന്ന വഴികളിലെല്ലാം ഇറങ്ങി പ്രവര്‍ത്തിച്ചു ഈ പ്രസ്ഥാനം ഇന്നോളം ദൈവ കരങ്ങളില്‍ സുരക്ഷിതമായി മുന്നേറുന്നു ..ഇതിനിടയില്‍ നേരിട്ട വെല്ലുവിളികള്‍ ..ഉപദ്രവങ്ങള്‍ ..സാമ്പത്തീക പ്രതിസന്ധികള്‍ …ഒക്കെ അല്‍പ്പമൊന്നും അല്ല സമാധാനം കെടുത്തിയത് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമായി പത്തനംതിട്ട തുമ്പമണ്‍ പുന്നകുന്നില്‍ വസ്തു കണ്ടത്തി ചെറിയ രീതിയില്‍ ഒരു കെട്ടിടം ഉണ്ടാക്കുവാന്‍ ദൈവം സഹായിച്ചു ….ഇതിലെല്ലാം എന്നെ തുടക്കം മുതല്‍ ഇപ്പോള്‍ വരെയും സഹായിച്ചു കൊണ്ടിരുന്നത് എന്റെ പ്രീയപെട്ട ചില സുഹൃത്തുക്കള്‍ ..അവര്‍ക്ക് എന്നിലുള്ള വിശ്വാസം ആയിരുന്നു എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ .2013 വര്‍ഷം യു എ ഇ വിസിറ്റ് ചെയ്യാന്‍ ഇടയായി ..അന്ന് പ്രീയപെട്ടവര്‍ തന്ന പതിനാറു ലക്ഷത്തി നാല്‍പതിനായിരം രൂപയില്‍ നിന്നാണ് ഇന്ന് കാണുന്ന വസ്തുവിനും കെട്ടിടത്തിനും തുടക്കം ഇടുന്നത് ..വീണ്ടും പതിനാലു ലക്ഷത്തോളം രൂപ കൂടി കണ്ടെത്തി യാണ് കെട്ടിടം പൂര്‍ത്തിയാക്കിയത് ..ഇതില്‍ 6 ലക്ഷം രൂപ ..കാന്‍സര്‍ ആദിവാസി മേഖലകളില്‍ ചിലവഴിക്കേണ്ടി വന്നു ..ഒരുപാട് സ്നേഹിച്ച ചിലര്‍ അകന്നു പൊയ് ..എന്നൊരു സങ്കടം ഉള്ളില്‍ ഉണ്ട് ..എന്നാലും കാണാമറയത്ത് ഈ പ്രസ്ഥാനത്തെ അവര്‍ നോക്കി കാണുന്നുണ്ട് എന്ന് തന്നാ എന്റെ വിശ്വാസം …ദൈവം നടത്തിയ വഴികള്‍ ..വീണു പോയിട്ടും നിലം തൊടുവാന്‍ ദൈവം അനുവദിക്കാത്… ഇനിയും നടത്തും എന്ന് കരുതുന്നു ..ഇനിയും കുറെ അധികം പോകേണ്ടതായി ഉണ്ട് …എല്ലാവരുടെയും സ്നേഹ സഹായങ്ങള്‍ക്ക് നന്ദി പറയുന്നു ..സര്‍വ ശക്തനായ ദൈവത്തിനു പൂര്‍ണ്ണമായി ഈ പ്രസ്ഥാനത്തെ സമര്‍പ്പിച്ചു കൊണ്ട് പുതിയ വര്ഷം ഏറ്റവും അനുഗ്രഹം ആയി തീരും എന്നാ വിശ്വാസത്തില്‍ …സ്നേഹപൂര്‍വ്വം ..സന്തോഷ് ജോര്‍ജ്ജ് അച്ചന്‍ ..https://www.facebook.com/BethsethaMission?ref=bookmarks

care help house house2 mission needy pic2 pic3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment