പ്രൊഫ. ടി.ജെ. ജോസഫിന് നീതി ലഭിച്ചു; എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന ധനകാര്യവകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചു

tj-joseph_0തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിനു പിരിച്ചുവിട്ട കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ചു ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെ എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനം.

ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ചു. പിരിച്ചുവിടപ്പെട്ട 2010 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 മാര്‍ച്ച് 27 വരെ വരെയുള്ള കാലമാണു സര്‍വീസായി പരിഗണിക്കുന്നത്. ടി.ജെ. ജോസഫിനെ സര്‍വീസില്‍നിന്നു നീക്കം ചെയ്ത ഉത്തരവു റദ്ദ് ചെയ്തതിനാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട നടപടി ഇല്ലാതായെന്നും സര്‍വീസില്‍ നിന്ന് വിരമിച്ച 2014 മാര്‍ച്ച് 31വരെ തുടര്‍ച്ചയായി ജോലി ചെയ്തുവെന്നു കണക്കാക്കാമെന്നും ധനകാര്യവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണു തീരുമാനം. പുനര്‍നിയമനം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന അപേക്ഷയില്‍ തീരുമാനം വൈകുന്നുവെന്ന് കാട്ടി ടി.ജെ. ജോസഫ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

Print Friendly, PDF & Email

Leave a Comment