ബാര്‍ കോഴ: കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

k.m.-maniതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യംചെയ്തു. വെള്ളിയാഴ്ച കോവളം ഗെസ്റ്റ്ഹൗസില്‍ എസ്.പി ആര്‍. സുകേശന്‍െറ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വൈകീട്ട് ഏഴിന് ആരംഭിച്ച ചോദ്യംചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു.

നേരത്തേ ക്വിക് വെരിഫിക്കേഷന്‍െറ ഭാഗമായി ധനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിയിലത്തെി വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു. ബാര്‍ ഉടമകള്‍ തന്നെ വന്നു കണ്ടിട്ടില്ലന്ന അന്നത്തെ മൊഴിയില്‍ മാണി ഉറച്ചുനില്‍ക്കുകയാണ്. തന്നെ കാണാന്‍ പലരും വരാറുണ്ടെന്നും അതെല്ലാം ആരൊക്കെയാണെന്ന് ശ്രദ്ധിക്കാറില്ലന്നും അന്വേഷണസംഘത്തോട് പറഞ്ഞതായി അറിയുന്നു. ആരോടും കോഴ വാങ്ങിയിട്ടില്ലന്നും മാണി ആവര്‍ത്തിച്ചു.

ബാര്‍ ഉടമകളുടെ സംഘടനാ നേതാക്കള്‍ മന്ത്രിയുടെ വീട്ടിലത്തെിയെന്നതിന് സാഹചര്യ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ആദ്യത്തെ മൊഴിയിലും പിന്നീട് കിട്ടിയ തെളിവിലുമുള്ള വൈരുധ്യം മാറ്റാനാണ് മാണിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഇതിനായി സമയം ചോദിച്ചപ്പോള്‍ സൗകര്യപ്രദമായ സമയം അറിയിക്കാമെന്ന് മന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി. ഒൗദ്യോഗിക വസതിയിലോ പാലായിലെ വീട്ടിലോവെച്ച് മൊഴിയെടുക്കരുതെന്ന് മാണി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഇത് മാനിച്ചാണ് കോവളത്തുവെച്ച് ചോദ്യംചെയ്തത്. ധനമന്ത്രിമാരുടെ യോഗത്തിനുശേഷം ഇതിനായി കോവളത്തു തന്നെ തങ്ങുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ കേസില്‍ മേയ് 31നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് സംഘം കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. മാണിയെ ചോദ്യംചെയ്യാതെ റിപ്പോര്‍ട്ട് നല്‍കാനും കഴിയുമായിരുന്നില്ല. വിവിധ ഘട്ടങ്ങളിലായി നടത്തിയ മൊഴിയെടുപ്പിന്‍െറയും കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ പുരോഗമിച്ചത്. മാണി കോഴ വാങ്ങുന്നത് നേരിട്ടുകണ്ടുവെന്ന ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനക്ക് വിധേയനാകാന്‍ തയാറാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതും കേസില്‍ വഴിത്തിരിവ് സൃഷ്ടിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment