ഗാര്‍ലന്റ് (ടെക്സസ്സ്) : ഗാര്‍ലന്റ് ഫോട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ എട്ട് ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് ടീമിനെ പരാജയപ്പെടുത്തി സിയോണ്‍ ഗോസ്പല്‍ ചര്‍ച്ച് ടീം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. മേയ് 3 ഞായറാഴ്ച 3 മണിക്ക് മസ്കിറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആവേശം വാനോളമുയര്‍ത്തിയ ക്രിക്കറ്റ് മത്സരം നടന്നത്.
സിയോണ്‍ ഗോസ്പല്‍ ചര്‍ച്ച് ടീം ക്യാപ്റ്റന്‍ എബ്രഹാം മാത്യുവിന്റെ നേതൃത്വത്തില്‍ നാല് വിക്കറ്റുകള്‍ക്കാണ് എതിര് ടീമിനെ പരാജയപ്പെടുത്തിയത്. മെട്രോ ചര്‍ച്ച് ടീമിന്റെ ക്യാപ്റ്റന്‍ റിനെ ജോസഫ് നയിച്ച ടീം അവസാന നിമിഷം വരെ പൊരുതിയാണ് തോല്‍വി സമ്മതിച്ചത്.
പി.വൈ.സി.ഡിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. തോമസ് വടക്കേക്കൂടിനെ മാന്‍ ഓഫ് ദ മാച്ചായും ബിജി തോമസിനെ മാന്‍ ഓഫ് ദ സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
പി.വൈ.സി.ഡി പ്രസിഡന്റ് എബി മാമ്മന്‍ ഫൈനല്‍ മത്സരം തുടങ്ങുന്നതിന് മുന്‍പ് എല്ലാ സഹൃദയരെയും കളിക്കാരെയും സ്വാഗതം ചെയ്ത് പ്രസംഗിച്ചു. കോഡിനേറ്റര്‍ റോബിന് രാജു നന്ദി പറഞ്ഞു.