വി.എസ്. അച്യുതാനന്ദന്‍ എം.പി. വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി

vs-veeranകോഴിക്കോട്: വി.എസ്. അച്യുതാനന്ദന്‍-ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ച. കോഴിക്കോട് ഗെസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ 40 മിനിറ്റ് നീളുന്നതായിരുന്നു കൂടിക്കാഴ്ച. യു.ഡി.എഫില്‍നിന്നുള്ള അവഗണനയും മുന്നണി മാറ്റവുമാണ് ചര്‍ച്ച ചെയ്തത്. ഇടതുമുന്നണി വിട്ടവരെ തിരിച്ചുകൊണ്ടു വരണമെന്ന ദേശീയ നേതൃത്വത്തിന്‍െറ നിലപാട് വി.എസ് ആവര്‍ത്തിച്ചതായും വിവരമുണ്ട്.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും വിസമ്മതിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലന്നും വീരേന്ദ്രകുമാര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. വി.എസ് ഗെസ്റ്റ്ഹൗസില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇവിടെ വന്നു. ആരോഗ്യസ്ഥിതികള്‍ സംസാരിച്ചു. ഇത്രമാത്രമാണ് ഉണ്ടായത്. ഫാഷിസത്തിനെതിരെ സി.പി.എം കോഴിക്കോട്ട് തിങ്കളാഴ്ച നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ വെല്ലുവിളിക്കെതിരെ മുന്നണിക്കതീതമായുള്ള യോജിപ്പിന്‍െറ ഭാഗമായാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

ഇടതു മുന്നണിയിലേക്ക് വി.എസ് ക്ഷണിച്ചില്ലന്ന് ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു. രാഷ്ട്രീയം ചര്‍ച്ചയായില്ലന്നും സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നുമാണ് വി.എസ്. അച്യുതാനന്ദനും പ്രതികരിച്ചത്.

Print Friendly, PDF & Email

Leave a Comment