ഹരിപ്പാട്: യു.ഡി.എഫ് മേഖലാ ജാഥകളെയും ബാര്‍ കോഴക്കേസിനെയും കൂട്ടിക്കുഴക്കേണ്ടതില്ലന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത മേഖലാജാഥ സംബന്ധിച്ച തീരുമാനത്തില്‍ മാറ്റമില്ലന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവും മേഖലാജാഥയും തമ്മില്‍ ഒരു ബന്ധവുമില്ല. ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. അന്വേഷണത്തിനിടയിലെ ചെറിയ കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുകയാണ്. ഘടക കക്ഷികളുടെ അഭിപ്രായങ്ങള്‍ക്ക് മുന്നണിയില്‍ വിലയുണ്ട്. അന്വേഷണങ്ങളും വിചാരണയും ഒരുകാരണവശാലും നീണ്ടുപോകരുത്. കുറ്റക്കാരനാണെങ്കില്‍ നേരത്തെ ശിക്ഷിക്കണമെന്നും നിരപരാധിയെങ്കില്‍ നേരത്തെ കുറ്റമുക്തനാക്കണമെന്നുമാണ് നിലപാട്.
മാവോവാദികളെ അറസ്റ്റ് ചെയ്ത സംഭവം സാധാരണമാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ മാവോവാദി നിലപാടുകള്‍ ഉള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply