മാധ്യമങ്ങള്‍ വന്‍കിട പരസ്യദാതാക്കളുടെ സ്തുതിപാഠകരാകുന്നുവെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍

Sebastian_Paulകോഴിക്കോട്: മാധ്യമങ്ങള്‍ വന്‍കിട പരസ്യദാതാക്കളുടെ സ്തുതിപാഠകരായി മാറുകയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. വലിയ പരസ്യം നല്‍കുന്ന സ്വര്‍ണ, തുണി കടക്കാരുടെ തെറ്റുകള്‍ മാധ്യമങ്ങള്‍ കാണാതെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ ഇറക്കുന്ന കള്ളക്കടത്ത് സ്വര്‍ണം എങ്ങോട്ട് പോകുന്നുവെന്ന് അന്വേഷിക്കാന്‍ പത്രങ്ങള്‍ മെനക്കെടുന്നില്ല. വന്‍കിട തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ഇരിപ്പ് സമരം വാര്‍ത്തയാക്കാത്തതിലും മാധ്യമങ്ങള്‍ക്ക് താല്‍പര്യങ്ങളുണ്ട്. അതേ സമയം, ടെക്സ്റ്റൈല്‍സ് ഉടമകള്‍ വിമാനം വാങ്ങുന്നത് ‘വലിയ വാര്‍ത്ത’യാണ്. പത്ര ഉടമകളും പുസ്തക പ്രസാധകരും എല്ലാറ്റിനും കൂട്ടുനില്‍ക്കുന്നുവോ എന്ന് സംശയിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

വീട്ടില്‍ ഓരോരുത്തര്‍ക്കും ഓരോ സ്ക്രീന്‍ എന്ന അവസ്ഥ മനുഷ്യനെ ഒറ്റപ്പെടുത്തിയിരിക്കുന്നു. കുടുംബത്തിനകത്ത് പോലും ബന്ധങ്ങള്‍ നഷ്ടമാവുകയാണ്. ഇതിന്‍െറ ഫലമായി പ്രതികരിക്കാത്ത അരാഷ്ട്രീയവത്കരിക്കപ്പെട്ട സമൂഹമാണ് വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment