മരണ വീട്ടിലേക്ക് പോയ വീട്ടമ്മ അപകടത്തില്‍ മരിച്ചു

veettamma accident deathകോഴിക്കോട്: അയല്‍വാസിയുടെ ബന്ധു മരിച്ച വീട്ടിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണാടിക്കല്‍ പനങ്കുളം പറമ്പ് ശ്രേയസ് വീട്ടില്‍ ഷാജി ഷക്കീലയാണ് (51) ചൊവ്വാഴ്ച രാവിലെ 8.30ഓടെ മലാപ്പറമ്പ് ജങ്ഷനില്‍ അപകടത്തില്‍ പെട്ടത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ബാലകൃഷ്ണനെ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയപാലത്തെ മരണ വീട്ടിലേക്ക് പോകവേ ജങ്ഷനില്‍ സിഗ്നല്‍ മാറുന്നത് കണ്ട് ഇദ്ദേഹം ഓടിച്ച ആക്ടിവ സ്കൂട്ടര്‍ ബ്രേക്കിട്ടപ്പോള്‍ പിറകെ വന്ന കെ.എസ്.ആര്‍.ടി.സി വടകര ഡിപ്പോയിലെ ചുഴലി -മെഡിക്കല്‍ കോളജ് ബസിടിക്കുകയായിരുന്നു.

പരേതനായ ശ്രീധരന്‍െറയും സരോജിനിയുടെയും മകളാണ്. മക്കള്‍: ഷബ്ന (ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍), ശരത് (പഞ്ചാബില്‍ ബി.ടെക് വിദ്യാര്‍ഥി).

Print Friendly, PDF & Email

Leave a Comment