Flash News

അഴീക്കോടിന്‍െറ 90ാം ജന്മദിനം ആഘോഷിച്ചു

May 12, 2015 , സ്വന്തം ലേഖകന്‍

10065_151142തൃശൂര്‍: വൈവിധ്യത്താല്‍ അന്തര്‍ലീനമായ ഇന്ത്യന്‍ ബഹുസ്വരതയുടെ നാവായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അഴീക്കോടിന്‍െറ 90ാം ജന്മദിനാഘോത്തിന്റെ ഭാഗമായി ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ മനസ്സിലേറ്റി ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ച പ്രഭാഷകനായിരുന്നു അഴീക്കോട്. ഗാന്ധിയില്ലാത്ത ഇന്ത്യ അതിവിനാശകരമാകുമെന്ന് മുമ്പേ തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. വാക്കിനെ തേന്‍പുരട്ടിയും ചില സമയങ്ങളില്‍ അസ്ത്രമാക്കിയും മറ്റുചില സമയങ്ങളില്‍ ചാട്ടവാറാക്കിയും അഴീക്കോട് ഉപയോഗിച്ചു. സമൂഹത്തിന് മൂല്യച്യുതി സംഭവിക്കുമ്പോഴൊക്കെ നവോത്ഥാനത്തിന്‍െറ ഇടിനാദമായി അഴീക്കോടിന്‍െറ വാക്കുകള്‍ അനുഭവപ്പെട്ടു. അതുവഴി സമൂഹത്തിന്‍െറ തിരുത്തല്‍ ശക്തിയായി ഇടപെട്ട വലിയ മനുഷ്യനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജീവിതത്തിലെപ്പോഴും നൈതികത ഉയര്‍ത്തിപ്പിടിച്ചയാളായിരുന്നു അഴീക്കോട്. മതങ്ങളുടെ അടിസ്ഥാന തത്വം മതേതരത്വമാണ്. നൈതീക രഹിതമായ രാഷ്ട്രീയം രാജ്യത്ത് അരാജകത്വമാണ് സൃഷ്ടിക്കുക. അരാഷ്ട്രീയം ജനാധിപത്യ സമൂഹത്തിന് ഒരിക്കലും നന്നല്ലന്നും അരാഷ്ട്രീയം വളരുന്നുണ്ടെങ്കില്‍ അതില്‍ മുഖ്യ പങ്ക് രാഷ്ട്രീയക്കാര്‍ക്ക് തന്നെയാണെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top