ഭൂകമ്പം: നേപ്പാളില്‍ മരണസംഖ്യ ഉയരാന്‍ സാധ്യത

nepal-കാഠ്മണ്ഡു: വീണ്ടും ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ മരണസംഖ്യ ഇനിയൂം ഉയരുമെന്ന് ആശങ്ക. ഇതുവരെ നൂറിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നൂറുകണക്കിനു പേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ നിലംപൊത്തിയതാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകാന്‍ കാരണം. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടി.

25 സെക്കന്‍േറാളം നീണ്ടുനിന്ന ആദ്യ ചലനം 18.5 കിലോമീറ്റര്‍ താഴ്ചയിലാണുണ്ടായത്. ഏപ്രില്‍ 25നും ഇതേ ആഴത്തിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് അഞ്ചും അതിലധികവും തീവ്രതയുള്ള ആറ് തുടര്‍ ചലനങ്ങളുമുണ്ടായി. ആദ്യ ഭൂകമ്പമുണ്ടായി 30 മിനിറ്റിനുശേഷം കാഠ്മണ്ഡുവിന് കിഴക്കുള്ള രമേചാപ് ജില്ലയില്‍ കോദാരി പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തിന് 6.3 ആയിരുന്നു തീവ്രത.

ഭൂചലനത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടു. നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇവിടെനിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ മാസത്തെ ഭൂചലനത്തില്‍ വന്‍ നാശമുണ്ടായ ഗോര്‍ഖ ജില്ലയിലെ മലയോര പാതകളില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി. പുതിയ ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്കുകൂടി നീട്ടി.

Print Friendly, PDF & Email

Leave a Comment