മോഡിക്ക് സുരക്ഷാ വാഹനം വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

narendra-modi-mediumബിലാസ്പൂര്‍: പ്രധാനമന്ത്രിയുടെ ബുള്ളറ്റ് പ്രൂഫ് വാഹനം ഛത്തിസ്ഗഢില്‍ നിന്ന് ഡല്‍ഹിയിലത്തെിക്കാന്‍ വൈകിയതിന് റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പാര്‍സല്‍ വിഭാഗം സൂപ്പര്‍വൈസറായ ബി.കെ. ചന്ദയെയാണ് സസ്പെന്‍ഡ് ചെയ്തത്.

മേയ് ഒമ്പതിനാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഛത്തിസ്ഗഢില്‍ എത്തിയത്. തിരിച്ചു പോകുമ്പോള്‍ അദ്ദേഹത്തിന്‍െറ സുരക്ഷാവാഹനങ്ങള്‍ റെയിവേയുടെ രണ്ടു വാഗണുകള്‍ വഴി ഡല്‍ഹിക്കയക്കാന്‍ ബുക് ചെയ്തു. മേയ് 10ന് ഡല്‍ഹിയിലത്തെിക്കാനായിരുന്നു തീരുമാനം.

എന്നാല്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ അപാകതമൂലം ഒരു വാഹനം മാത്രമാണ് കൃത്യസമയത്ത് ഡല്‍ഹിയിലത്തെിയത്. വാഹനം ബുക് ചെയ്ത വിവരം പാര്‍സല്‍ വിഭാഗം കോച്ച് നിയന്ത്രണ വിഭാഗത്തെ അറിയിച്ചെങ്കിലും വാണിജ്യ നിയന്ത്രണവിഭാഗത്തെ വിവരം ധരിപ്പിച്ചില്ല. ഇതത്തേുടര്‍ന്ന് ആദ്യ വാഹനം കയറ്റിയ വാഗണ്‍ ട്രെയിനിനോട് ഘടിപ്പിക്കാന്‍ വിട്ടുപോയി.

വാഹനം എത്തിയില്ലന്ന വിവരം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോഴാണ് റെയില്‍വേ സംഭവമറിയുന്നത്. വാഗണുകള്‍ വഴി പാര്‍സല്‍ ബുക് ചെയ്താല്‍ ആ വിവരം പാര്‍സല്‍ വിഭാഗത്തെ അറിയിക്കണമെന്നാണ് റെയിവേ ചട്ടം.

Print Friendly, PDF & Email

Leave a Comment