സൗജന്യ സ്‌കിന്‍ കാന്‍സര്‍ സ്‌ക്രീനിംഗ് മെയ് 16ന് ഡാളസ്സില്‍

dfw skin

ഡാളസ്: ഡി.എഫ്.ഡബ്ല്യു ഡെര്‍മറ്റോളജിക്കല്‍ സെസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത സൗജന്യ സ്‌കിന്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ഡാളസ്സിലെ 3 പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.

ഡോക്‌ടേഴ്‌സ് ഹോസ്പിറ്റല്‍ വൈറ്റ് റോക്ക് (866 764 3627), മെഡിക്കല്‍ സെന്റര്‍ പ്ലാനോ (817 756 8502), ടെക്സസ്സ് ഓണ്‍‌കോളജി, ആര്‍ലിംഗ്‌ടണ്‍ നോര്‍ത്ത് (817 756 8502) എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ 8 മണി മുതലാണ് പരിശോധന നടക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സൗജന്യമായി നടത്തുന്ന പരിശോധനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യമുളളവര്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. പരിശോധനക്ക് വരുന്നവര്‍ക്ക് സൗജന്യ കാര്‍ പാര്‍ക്കിങ്ങും ലഭ്യമാണ്.

dfwskincancerscreening@gmail.com എന്ന ഇ മെയിലുമായി ബന്ധപ്പെട്ടാലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഇത് നല്ലൊരു അവസരമാണ് നല്‍കിയിട്ടുളളത്.

Print Friendly, PDF & Email

Leave a Comment