കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലെ ജയിലുകളില്‍ നിന്നും 220 തടവുകാര്‍ രക്ഷപ്പെട്ടതായി നേപ്പാള്‍ പൊലീസ്. സിന്ദുപല് ചൗകിലെ ജില്ലാ ജയിലില്‍ നിന്നാണ് 216 തടവുകാര്‍ രക്ഷപ്പെട്ടത്. കാഠ്മണ്ഡുവിലെ ജയിലില്‍ നിന്ന് 3 പേരും ദിലിബസാറില് നിന്ന് ഒരാളുമാണ് രക്ഷപ്പെട്ടത്.
ഏപ്രില്‍ 25ന് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സിന്ദുപല്ചൗകിലെ ജയില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭൂകമ്പത്തില്‍ നേപ്പാളിലെ നാല്‍പ്പതോളം ജയിലുകള്‍ തകര്‍ന്നതായും 16 തടവുകാര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply