- Malayalam Daily News - https://www.malayalamdailynews.com -

സാന്റാ അന്നയില്‍ എസ്‌.എം.സി.സിയില്‍ മാതൃദിനം ആചരിച്ചു

image (10) [1]ലോസ്‌ആഞ്ചലസ്‌: സാന്റാ അന്ന സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തില്‍ മാതൃദിനത്തോടനുബന്ധിച്ച്‌ അമ്മമാരെ ആദരിച്ചു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നു മാതൃദിനാഘോഷങ്ങള്‍.

ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ദിവ്യബലിയര്‍പ്പിച്ച്‌ അമ്മമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, റോസാപൂക്കളും പൂമാലകളും നല്‍കി ആദരിക്കുകയും ചെയ്‌തു. തദവസരത്തില്‍ ഇടവക ഗായകസംഘാംഗങ്ങള്‍ ശ്രുതിമധുരമായ മാതൃഭക്തിഗാനങ്ങള്‍ ആലപിച്ചു.

ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍, ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബം ഉണ്ടാകണമെങ്കില്‍ അമ്മയുടെ കാരുണ്യ മനോഭാവവും, ആര്‍ജദ്രതയും, ത്യാഗവും അത്യന്താപേക്ഷിതമാണെന്നും അങ്ങനെയുള്ള കുടുംബങ്ങളില്‍ അമ്മയുടെ സ്‌നേഹവും ലാളനയും അനന്തമായ ഒരു പ്രവാഹമായി ഒഴുകിയെത്തുമെന്നും ഇമ്മാനുവേലച്ചന്‍ ഉത്‌ബോധിപ്പിച്ചു.

പള്ളിയങ്കണത്തില്‍ ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ വല്യമ്മച്ചി കത്രീന പൊറിഞ്ചു നീലങ്കാവില്‍, ഈത്തമ്മ ഫ്രാന്‍സീസ്‌ ളാനിത്തോട്ടം എന്നിവരോടൊപ്പം കേക്ക്‌ മുറിച്ച്‌ സ്‌നേഹവും സഹൃദയവും പങ്കുവെച്ചു. തുടര്‍ന്നുള്ള വിഭവസമൃദ്ധമായ ‘ബാര്‍ബിക്യൂ’ ഭക്ഷണത്തിനു നേതൃത്വം നല്‍കിയത്‌ സെക്രട്ടറി ബിജു ജോര്‍ജാണ്‌.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടം, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവരോടൊപ്പം കമ്മിറ്റിയംഗങ്ങളും ഇടവകാംഗങ്ങളും നിര്‍ലോഭമായി സഹകരിച്ചപ്പോള്‍ മാതൃദിനാഘോഷങ്ങള്‍ വന്‍ വിജയമായി.

image (11) [2]


Like our page https://www.facebook.com/MalayalamDailyNews/ [3] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[4] [5] [6] [7] [8]