പൂട്ടിയ ബാറുകളില്‍നിന്ന് പിടിച്ചെടുത്ത മദ്യം സര്‍ക്കാര്‍ ലേലത്തില്‍ വില്‍ക്കണം

BARകൊച്ചി: പൂട്ടിയ ബാറുകളില്‍നിന്ന് പിടിച്ചെടുത്ത മദ്യശേഖരം വില്‍ക്കാന്‍ ഉടമക്ക് കഴിഞ്ഞില്ലങ്കില്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റഴിക്കണമെന്ന് ഹൈകോടതി. പിടിച്ചെടുത്ത മദ്യം ലൈസന്‍സുള്ള ബാറുകള്‍ക്ക് വില ഈടാക്കി വില്‍ക്കാനുള്ള ചുമതല ഉടമക്കാണ്. ഇത് നടക്കാത്തപക്ഷം ഇവ വില്‍ക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.

ലൈസന്‍സ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തന്‍െറ ബാറില്‍നിന്ന് പിടിച്ചെടുത്ത മദ്യം സര്‍ക്കാര്‍ ഏറ്റെടുത്ത് പണം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടല്‍ പാര്‍ട്ണര്‍ എം. ആര്‍. ബിനിത് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മദ്യം വാങ്ങാന്‍ ആളെ കണ്ടത്തൊന്‍ ഹരജിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

2014 മാര്‍ച്ച് 31ന് ബാര്‍ ലൈസന്‍സ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഹരജിക്കാരന്‍െറ ബാറില്‍ ശേഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്. പത്തര ലക്ഷത്തോളം രൂപ വില വരുന്ന ഈ മദ്യം സര്‍ക്കാര്‍ ഒൗട്ട്ലറ്റുകള്‍ വഴി വിതരണത്തിന് ഏറ്റെടുത്ത് പണം നല്‍കാന്‍ ഹരജിക്കാരന്‍ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും വാങ്ങാന്‍ ലൈസന്‍സുള്ളവരെ കണ്ടത്തൊന്‍ ഉടമയോടു തന്നെ നിര്‍ദേശിക്കുകയായിരുന്നു. താന്‍ പരമാവധി ശ്രമിച്ചെങ്കിലും മദ്യം വില്‍ക്കാനായില്ലന്നാണ് ഹരജിക്കാരന്‍െറ വാദം.

Print Friendly, PDF & Email

Leave a Comment