പെണ്‍‌കുഞ്ഞിനെ ആഗ്രഹിച്ച മാതാവ് പതിമൂന്നാമതും ജന്മം നല്‍കിയത് ആണ്‍ കുഞ്ഞിന്

-kateri--13th-boy-റോക്ക് ഫോഡ് (മിഷിഗണ്‍) : 12 സഹോദരന്മാര്‍ കാത്തിരുന്നത് ഒരു കുഞ്ഞു പെങ്ങളെ. എന്നാല്‍ അമ്മ പതിമൂന്നാമതും ജന്മം നല്‍കിയത് ആണ്‍‌കുഞ്ഞിനു തന്നെ! മിഷിഗണിലെ കേറ്റ്റി – ജെയ് ദമ്പതികളാണ് 13 ആണ്മക്കള്‍ക്ക് ജന്മം നല്‍കി റെക്കോര്‍ഡിനുടമകളായത്.

പതിമൂന്നാമത് ജനിക്കുന്നത് ഒരു പെണ്‍ കുഞ്ഞായിരിക്കുമെന്നും, അതിനുള്ള പേരും തിരഞ്ഞെടുത്ത് കാത്തിരുന്ന മാതാവ് 9 പൗണ്ടുള്ള ആണ്‍ കുഞ്ഞിനെയാണ് ജന്മ നല്‍കിയത്. ജനിച്ച ആണ്‍ കുഞ്ഞിന് പേരിടുന്നതിനുള്ള ചര്‍ച്ചകളിലാണ് 12 സഹോദരന്മാരും മാതാപിതാക്കളും. ഈ ദമ്പതിമാരുടെ മൂത്ത മകന് 22 വയസ്സാണ് പ്രായം, ഇളയ മകന് 21 മാസവും.

മേയ് 14 വ്യാഴാഴ്ച നടന്ന പ്രസവം ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു കുടുംബാംഗങ്ങള്‍. 40 വയസ്സുള്ള കേറ്റ്റിക്ക് ഈ വലിയ കുടുംബം നല്‍കുന്ന സന്തോഷം സീമാതീതമാണ്. ‘എല്ലാ മദേഴ്സ് ഡേയിലും കുട്ടികള്‍ ചുംബനങ്ങള്‍ നല്‍കിയും, ഫ്ലവേഴ്സ് നല്‍കിയും ആദരിക്കുമ്പോള്‍ പ്രത്യേക അനുഭൂതിയാണ് എനിക്ക്’ – മാതാവ് കേറ്റ്റി പറഞ്ഞു.

‘പതിമൂന്നാമത് നിങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു പെണ്‍ കുഞ്ഞിനെയാണോ?’ പിതാവിന്റെ ചോദ്യത്തിന് മൂന്ന് പേരൊഴികെ 9 പേരും പെണ്‍കുഞ്ഞിനെയാണെന്നായിരുന്നു മറുപടി പറഞ്ഞത്.

12sons

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment