Flash News

മുഹമ്മദ് മുര്‍സിക്കും യൂസുഫുല്‍ ഖറദാവിക്കും വധശിക്ഷ

May 16, 2015 , സ്വന്തം ലേഖകന്‍

mursi

കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കും ഖത്തറിലെ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിക്കും ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചു. ഹുസ്നി മുബാറകിനെതിരായ പ്രക്ഷോഭ കാലത്ത് നാത്ത്റൗന്‍ ജയില്‍ ഭേദനക്കേസിലാണ് മുര്‍സിക്കും, ഖറദാവിക്കും മറ്റ് 105 പേര്‍ക്കുമെതിരെ കൈറോ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 2011ല്‍ ഹമാസ് അടക്കമുള്ള വിദേശശക്തികളുടെ സഹായത്തോടെയാണ് ജയില്‍ തകര്‍ത്ത് മുര്‍സിയടക്കമുള്ളവര്‍ രക്ഷപ്പെട്ടത്. നേരത്തേ ഒന്നിലേറെ കേസുകളില്‍ വധശിക്ഷ വിധിക്കപ്പെട്ട, ബ്രദര്‍ഹുഡ് പരമോന്നത നേതാവ് മുഹമ്മദ് ബദീഇനെതിരെ ഈ കേസിലും വധശിക്ഷയുണ്ട്. നിരവധി ഹമാസ് പ്രവര്‍ത്തകര്‍ക്കും വധശിക്ഷയുണ്ട്.

വിധി ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി അംഗീകരിക്കേണ്ടതുണ്ട്. ഇതിനുശേഷം ജൂണ്‍ രണ്ടിന് കോടതി അന്തിമവിധി പുറപ്പെടുവിക്കും. കൈറോ ക്രിമിനല്‍ കോടതി ജഡ്ജി ശഅ്ബാന്‍ അശ്ശാമിയുടെ വിധിക്കെതിരെ മുര്‍സിക്കും മറ്റുള്ളവര്‍ക്കും മേല്‍കോടതിയില്‍ അപ്പീലിന് പോകാം.

പാലസ്തീനിലെ ഹമാസുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ചാരപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തി, ബ്രദര്‍ഹുഡ് നേതാക്കളായ മഹ്മൂദ് ഇസ്സത്ത്, മുഹമ്മദ് അല്‍ബല്‍താജി, ഖൈറത്ത് അശ്ശാത്തിര്‍ അടക്കം 16 പേരെയും വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. ഹമാസ്, ലബനാനിലെ ഹിസ്ബുല്ല, ഇറാന്‍ വിപ്ലവ ഗാര്‍ഡ് എന്നിവരുമായി ചേര്‍ന്ന് ഈജിപ്തിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കേസ്. ഇതിലും ഗ്രാന്‍ഡ് മുഫ്തിയുടെ അഭിപ്രായം കേട്ടശേഷം ജൂണ്‍ രണ്ടിന് അന്തിമവിധി പുറപ്പെടുവിക്കും.

2012 ഡിസംബറില്‍ പ്രസിഡന്‍റായിരിക്കെ ഒൗദ്യോഗിക വസതിക്കു മുന്നില്‍ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്തിയതിന് 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വരുകയാണ് മുര്‍സിയിപ്പോള്‍.

qardavi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top