Flash News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ദുബായിലേക്ക് കടന്നതായി സൂചന; പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

May 17, 2015 , പ്രദീപ്

artworks-000050576868-vsux9w-original

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ ഫിഗറസിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ദുബായിലേക്ക് കടന്നതായാണ് വിവരം.

ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫാ. എഡ്‌വിന്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ പള്ളിമേടയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഫാ. എഡ്‌വിന്റെ മുടി, കുറ്റകൃത്യം നടന്ന മുറിയിലെ ബെഡ്ഷീറ്റ്, കര്‍ച്ചീഫ് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കോടതിയുടെ പ്രത്യേക അനുമതിയോടെ പോലീസ് ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

ഏപ്രില്‍ ഒന്നിനാണ് പെണ്‍കുട്ടിയുടെ മാതാവ് പുരോഹിതനെതിരെ പരാതി നല്‍കിയത്. വൈദികന്‍ പീഡിപ്പിച്ചതായി കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയതോടെ മാര്‍ച്ച് 29 നാണ് ഫിഗരസ് മുങ്ങിയത്. ഇയാള്‍ ബംഗളൂരു വഴി ദുബൈയിലേക്ക് കടക്കുകയായിരുന്നു. ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഇടക്കാലവിധിയില്‍ ഈ മാസം അഞ്ചുവരെ ഫിഗരസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ദുബൈയില്‍ നിന്നത്തെിയ ഫിഗരസ് അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സി.ഐ മുമ്പാകെ ഹാജരായി കുറ്റം നിഷേധിച്ച് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചിന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് വീണ്ടും അന്വേഷണം നടത്തിയത്.

ഇക്കാര്യം അറിഞ്ഞ ഫാ. എഡ്‌വിന്‍ ഏപ്രില്‍ രണ്ടിന് ഇന്ത്യ വിട്ടെന്നാണ് പോലീസ് നിഗമനം. ഇയാള്‍ ബംഗളുരു വിമാനത്താവളത്തില്‍ നിന്നാണ് ദുബായിലേക്ക് രക്ഷപെട്ടതെന്ന് യാത്രാ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top