Flash News

പോരാട്ടം തുടരുമെന്ന് മാവോയിസ്റ്റുകള്‍

May 18, 2015 , സ്വന്തം ലേഖകന്‍

downloadമലപ്പുറം: നേതാക്കള്‍ അറസ്റ്റിലായെങ്കിലും പോരാട്ടം തുടരുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. സംഘടനാ വക്താവ് ജോഗിക്ക് വേണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമര്‍ത്താമെന്നത് പകല്‍കിനാവ് മാത്രമാണ്. മാവോവാദി വേട്ടയുടെ പേരില്‍ ആദിവാസി മേഖലകളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ആദിവാസി യുവാക്കളെ ഭീക്ഷണിപ്പെടുത്തി പൊലീസ് ഒറ്റുകാരാകാന്‍ പ്രേരിപ്പിക്കുകയാണ്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങളെ കണ്ടില്ലന്ന് നടിക്കുന്ന സര്‍ക്കാര്‍ ആദിവാസി മേഖലകളില്‍ വാരിക്കോരി ഇപ്പോള്‍ ഫണ്ട് ചെലവഴിക്കുകയാണ്. മേഖലകളില്‍ റോഡുണ്ടാക്കുന്നതിലാണ് സര്‍ക്കാറിന്‍െറ ശ്രദ്ധ. സൈന്യങ്ങളടക്കമുള്ള സേനകളെ ഇവിടങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആദിവാസി മേഖലയിലെ കപടവികസന അജണ്ട നടപ്പാക്കുന്നത്.

എ.പി.എസ്.ഐ.ഡിയും കേരള, തമിഴ്നാട്, കര്‍ണാടക പൊലീസും നടത്തിയ വൃത്തികെട്ട ഗൂഢനീക്കത്തിലൂടെയാണ് നാല് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരെ കോയമ്പത്തൂരിലും മറ്റൊരു സീനിയര്‍ നേതാവിനെയും സഹായിയെയും തീവ്രവാദ വിരുദ്ധസേന മഹാരാഷ്ട്രയിലെ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന നേതാക്കളെ ചികിത്സക്കും വിശ്രമത്തിനും അവസരം നല്‍കാതെ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ അറസ്റ്റ് ചെയ്ത് കരിനിയമം ഉപയോഗിച്ച് ജയിലിലടച്ചിരിക്കുകയാണ്.

വനംവകുപ്പും ചൂഷിതരും ചേര്‍ന്ന് മര്‍ദിച്ചൊതുക്കിവെച്ച ആദിവാസികളുടെ അവകാശ പോരാട്ടങ്ങളും ബ്ലേഡ്, ബാങ്ക് ചൂഷണങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര കരാറുകളുടെയും മറ്റും ഫലമായി സംഭവിച്ചു കൊണ്ടിരിക്കുന്ന വിലത്തകര്‍ച്ചയില്‍ മനംനൊന്ത് നിരാശരായി ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെയും പോരാട്ടങ്ങള്‍ക്ക് മാവോവാദി പിന്തുണ തുടരും. പ്രത്യേക സാമ്പത്തിക മേഖലകളുടെയും ദേശീയപാതാ വികസനത്തിന്‍െറയും പേരില്‍ കുടിഒഴിപ്പിക്കപ്പെട്ടവര്‍, സാമ്രാജ്യത്വ ചൂഷണങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന മര്‍ദിത ജനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളും കുട്ടികളും നിരാശാജനകമായ ഭാവിയെപറ്റി ആശങ്കപ്പെടുന്ന അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ എന്നിവരുടെ പോരാട്ടങ്ങള്‍, കാടിനും ഭൂമിക്കും വെള്ളത്തിനും മേലുള്ള അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ എന്നിവക്കും പിന്തുണ തുടരും. ഇത്തരം പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെതിരെ പുരോഗമന ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും ശക്തമായി പ്രതികരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top