നിലപാടിലുറച്ച് ശ്രീധരന്‍; ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു

downloadതിരുവനന്തപുരം: ലൈറ്റ് മെട്രോ വിഷയത്തില്‍ നിലപാടിലുറച്ച് ഇ. ശ്രീധരന്‍. ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു ശ്രീധരന്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്തു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പാക്കാനുദേശിക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകാനിരിക്കെയാണ് ശ്രീധരന്‍ മുഖ്യമന്ത്രിയെ കണ്ട് നിലപാട് വ്യക്തമാക്കിയത്.

സ്വകാര്യ പങ്കാളിത്തം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ താന്‍ പദ്ധതിയില്‍നിന്നും പിന്മാറുമെന്നു ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment