Flash News

വിനോദയാത്രാ സംഘത്തിന്‍െറ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു മരണം

May 18, 2015 , സ്വന്തം ലേഖകന്‍

tourist bus accidentഅടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ വിനോദയാത്രാ സംഘത്തിന്‍െറ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരം. അടിമാലിക്ക് സമീപം കരടിപ്പാറ വ്യൂ പോയന്‍റില്‍ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

തമിഴ്നാട് സേലം കണ്ണന്‍കുരിച്ചി ചിമ്മാരിയമ്മാന്‍ സ്ട്രീറ്റില്‍ താമസിക്കുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. സേലം കണ്ണന്‍കുരിച്ചി പുതിയാരി ലേക്കില്‍ ദാമോദര്‍ (32), ബന്ധു മോഹനന്‍ (40) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ സേലം സ്വദേശികളും ദാമോദറിന്‍െറ ബന്ധുക്കളുമായ രാജപ്രിയ (18), ശിവകുമാര്‍ (32), സൂര്യലാല്‍ (38), സെന്താമര (23) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ബാക്കിയുള്ളവരെ അടിമാലിയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ശിവശക്തി (41), ശ്രീരാഗ് (22), വരു പ്രസാദ് (20), വൈഷ്ണവി (22), സംയുക്ത (20), സെല്‍വം (49), വിഷ്ണു ( 26), രാജശേഖര്‍ (37), ദിനകര്‍ (18), മനന്യ (25), സെല്‍വി (21), സഞ്ജീവന്‍ (28), വാഹന ഡ്രൈവര്‍ ഗോപി (38) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.

സേലത്തു നിന്നാണ് 18 അംഗ സംഘം മൂന്നാറിലത്തെിയത്. ഇവിടെനിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ദേശീയപാതയില്‍ കല്ലാറിനും രണ്ടാം മൈലിനും മധ്യേ കരടിപ്പാറ വ്യൂ പോയന്‍റിന് സമീപം മീനാക്ഷി ഏലം എസ്റ്റേറ്റിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top