ജയലളിത മുഖ്യമന്ത്രിയാകാന്‍ വൈകുന്നതില്‍ മനംനൊന്ത് ആത്മഹത്യാശ്രമം

01_jaya_909972gചെന്നൈ: മുഖ്യമന്ത്രിയായി ജയലളിത സ്ഥാനമേല്‍ക്കാത്തതില്‍ മനംനൊന്ത് അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. കുംഭകോണത്തിനടുത്ത് തില്ലയമ്പൂര്‍ സ്വദേശിയായ രവിചന്ദ്രനാണ് (55) കുറിപ്പെഴുതിവെച്ച് അര്‍ധരാത്രി സ്വയം തീകൊളുത്തിയത്. നിലവിളി കേട്ടത്തെിയവര്‍ ഇയാളെ ആശുപത്രിയിലത്തെിച്ചു. അണ്ണാ ഡി.എം.കെ പഞ്ചായത്ത് ഘടകം സെക്രട്ടറിയാണ് രവി.

മുഖ്യമന്ത്രിയായി ജയലളിത കഴിഞ്ഞയാഴ്ച സ്ഥാനമേല്‍ക്കുന്ന ധാരണയില്‍ അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകള്‍ തയാറാക്കി രവി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സ്ഥാനാരോഹണം വൈകുമെന്ന് അറിഞ്ഞതോടെ ഇയാളെ ദുഃഖിതനായി കാണപ്പെട്ടിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. എല്ലാക്കാലത്തും ‘അമ്മ’യാണ് തമിഴകത്തിന്‍െറ മുഖ്യമന്ത്രിയെന്നും മടങ്ങിവരാത്തതില്‍ അതിയായ ദുഃഖമുണ്ടെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. താന്‍ മരിച്ചാല്‍ ‘അമ്മ’യുടെ അനുഗ്രഹമുണ്ടാകുമെന്ന് കുട്ടികളെ പ്രത്യേകം ഓര്‍മിപ്പിച്ചാണ് കത്തവസാനിക്കുന്നത്.

Print Friendly, PDF & Email

Leave a Comment