കുമ്പള: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മാതാവിനെ ബസ് സ്റ്റാന്‍ഡില്‍ കുത്തിക്കൊന്നു. ചൗക്കി ആസാദ് നഗര്‍ കുന്നില്‍ ഹൗസില്‍ കുഞ്ഞിരാമന്‍െറ ഭാര്യ പത്മാവതി (56) ആണ് മരിച്ചത്. കുമ്പള ബസ്സ്റ്റാന്‍ഡിലാണ് സംഭവം. സംഭവം കണ്ടുനിന്നവര്‍ ഇവരുടെ മകന് അനില്‍ കുമാറിനെ(39) പിടികൂടി കുമ്പള പൊലീസില്‍ ഏല്പിച്ചു. കുത്തേറ്റ് വീണ പത്മാവതി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പത്മാവതിയുടെ പേരിലുള്ള 50 സെന്റ് ഭൂമിയും വീടും സംബന്ധിച്ചാണ് തര്‍ക്കമുണ്ടായിരുന്നത്. വീടും കിണറും തനിക്ക് ലഭിക്കണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. തര്‍ക്കം പൊലീസ് സ്റ്റേഷന് വരെ എത്തുകയും പോലീസ് ഇരുവരെയും വരുത്തി പ്രശ്നം പരിഹരിച്ച് വിടുകയും ചെയ്തു. തുടര്‍ന്ന് പത്മാവതി പുത്തിഗെയിലുള്ള മകള്‍ അനിതയുടെ വീട്ടിലേക്ക് പോകാന്‍ കുമ്പളയില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അനില്‍ കുമാര്‍ കുത്തിയത്.