Flash News

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

May 19, 2015 , ജോയിച്ചന്‍ പുതുക്കുളം

imageഒന്റാരിയോ: കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ ആനുവല്‍ എന്റര്‍ടൈന്‍മെന്റ്‌ ആന്‍ഡ്‌ ഡിന്നര്‍ നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 മെയ്‌ 23-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ മൂണ്‍ലൈറ്റ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ( MOONLIGHT CONVENTION CENTRE .6835 PROFESSIONAL COURT,MISSISSAUGA, L4V1X6) നടത്തപ്പെടുന്ന ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥി ഹോണറബിള്‍ ബാല്‍ ഗോസല്‍ (മിനിസ്റ്റര്‍ ഓഫ്‌ സ്റ്റേറ്റ്‌ സ്‌പോര്‍ട്‌സ്‌) ഫെഡറല്‍ ഗവണ്‍മെന്റ്‌ ഓഫ്‌ കാനഡയാണ്‌. മാര്‍ക്കം -ത്രോണ്‍ഹില്‍ എം.പി ജോണ്‍ മക്കെല്ലം പ്രത്യേക ക്ഷണിതാവായി ചടങ്ങില്‍ പങ്കെടുക്കും.image (1)

ഈവര്‍ഷത്തെ ലോംഗ്‌ സര്‍വീസ്‌ അവാര്‍ഡിന്‌ അര്‍ഹരായ മേരിക്കുട്ടി ജോണ്‍, ഏലിയാമ്മ ഒലിപട്ട്‌, അച്ചാമ്മ കണ്ണമ്പുഴ, ഏലിയാമ്മ ജോര്‍ജ്‌, സിസിലി ഫിലിപ്പ്‌, അന്നമ്മ തൃശൂര്‍, സാറാക്കുട്ടി മത്തായി എന്നിവര്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങും. അതിനു പുറമെ തോട്ടുങ്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്ന ഫാ. തോമസ്‌ തോട്ടുങ്കല്‍ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ അവാര്‍ഡും ജേതാക്കള്‍ക്ക്‌ കൈമാറും.

പൊതുസമൂഹത്തിനുവേണ്ടി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വില്യം ഒസ്‌ലര്‍ ഹെല്‍ത്ത്‌ സിസ്റ്റവുമായി സഹകരിച്ച്‌ നടത്തുന്ന ഡയബെറ്റിക്‌ ഔട്ട്‌ റീച്ച്‌ സെഷന്‍ ഈ ഡിന്നര്‍നൈറ്റിന്റെ പ്രത്യേകതയാണ്‌.

കുറഞ്ഞകാലയളവില്‍ അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോയുടെ വിവിധ റീജിയനുകളില്‍ നിന്നും വൈസ്‌ പ്രസിഡന്റുമാരായി നിരവധി നേഴ്‌സുമാര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആദ്യമായി വീടു വാങ്ങിയ നേഴ്‌സുമാര്‍ക്കുവേണ്ടി കുറഞ്ഞ പലിശനിരക്കില്‍ നോര്‍ത്ത്‌ വുഡ്‌ മോര്‍ട്ട്‌ഗേജുമായി സഹകരിച്ച്‌ ഭവനവായ്‌പ തരപ്പെടുത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്‌. ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ അംഗീകാരമുള്ള കാനഡയിലെ ഏക മലയാളി സ്ഥാപനമായ ലോഗോസ്‌ വേള്‍ഡ്‌ വൈഡ്‌ ഐ.ഇ.എല്‍.ടി.എസ്‌ സെന്റര്‍ നടത്തുന്ന ബൂത്ത്‌ നിങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്‌.

കഴിഞ്ഞവര്‍ഷം രൂപീകൃതമായ അസോസിയേഷനില്‍ നിരവധി നേഴ്‌സുമാര്‍ ഇതിനോടകം അംഗങ്ങളായിക്കഴിഞ്ഞു. പുതുതായി എത്തിച്ചേരുന്ന നേഴ്‌സുമാര്‍ക്കായി നിരവധി സെമിനാറുകള്‍ നടത്തുകയുണ്ടായി.

image (2)ജി.ടി.എയിലുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ NCLEX RN and OSCE പരീക്ഷകള്‍ക്ക്‌ തയാറെടുക്കുന്ന മലയാളി നേഴ്‌സുമാര്‍ക്കുവേണ്ടി കോച്ചിംഗ്‌ ക്ലാസുകള്‍ ഫീസിളവോടുകൂടി നടത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

ജെ.എന്‍.കെ റിവ്യൂവിന്റെ സഹകരണത്തോടെ അപേക്ഷകര്‍ക്കായി ഒ.എസ്‌.സി.ഇ ട്രെയിനിംഗ്‌ സെഷന്‍ നടത്തുവാനായി തീരുമാനിച്ചിട്ടുണ്ട്‌. ഡിസ്‌കൗണ്ട്‌ പാക്കേജിനെപ്പറ്റിയും അറിയുവാന്‍ താത്‌പര്യമുള്ളവര്‍ സംഘടനയുടെ പി.ആര്‍.ഒയുമായി ബന്ധപ്പെടേണ്ടതാണ്‌.

നേഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഗെയിംസ്‌ എന്നിവ പ്രോഗ്രാമിനു മാറ്റുകൂട്ടും. എക്‌സ്‌പ്രസ്‌ യൂണിഫോമിന്റെ ബൂത്ത്‌ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്‌.

ഈവര്‍ത്തെ ഡിന്നര്‍ ആന്‍ഡ്‌ എന്റര്‍ടൈന്‍മെന്റിന്റെ ഗ്രാന്റ്‌ സ്‌പോണ്‍സര്‍ ഫെയ്‌ത്ത്‌ ഫിസിയോ തെറാപ്പി ഇന്‍ക്‌, 1965 Cottrelle Blvd, Unit -C5, Brampton, Ontario ആണ്‌. ഡിന്നര്‍നൈറ്റിന്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം അസോസിയേഷന്‍ പി.ആര്‍.ഒ ജിജോ സ്റ്റീഫന്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: MOONLIGHT CONVENTION CENTRE ,.6835 PROFESSIONAL COURT,MISSISSAUGA, L4V1X6.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top