ഒരുമയുടെ സന്ദേശവുമായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മറ്റ്‌ സംഘടനകള്‍ക്ക്‌ മാതൃകയായി

211

ന്യൂജേഴ്‌സി: ക്രിയാത്മകവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ അന്തര്‍ദേശീയ ശ്രദ്ധ പടിച്ചുപറ്റിയ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ 2015 മെയ്‌ 18-ന്‌ മറ്റൊരു ചരിത്രപരമായ നീക്കത്തിനു തുടക്കമിട്ടു. ഒരേ ആശയത്തോടെ വ്യത്യസ്‌തമായ വഴികളില്‍ സഞ്ചരിച്ചിരുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ രണ്ടു ഘടകങ്ങള്‍ എല്ലാ ഭിന്നതകളും മറന്ന്‌ പ്രവാസി മലയാളി സമൂഹത്തിനുവേണ്ടി ഐക്യബോധത്തോടെ ഒരുമിച്ച്‌ നിന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

എഡിസണില്‍ കൂടിയ യോഗത്തില്‍ രണ്ട്‌ ഘടകങ്ങളുടേയും പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. വ്യക്തിതാത്‌പര്യങ്ങള്‍ക്ക്‌ ഉപരിയായി ചിന്തിച്ച പ്രവര്‍ത്തകര്‍ ഊഷ്‌മളമായ അന്തരീക്ഷത്തില്‍ തങ്കമണി അരവിന്ദന്‍, വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തകര്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തിക്കൊണ്ട്‌, ആ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനുള്ള ആഹ്വാനം കരഘോഷത്തോടെ എല്ലാ പ്രവര്‍ത്തകരും സ്വാഗതം ചെയ്‌തപ്പോള്‍ അത്‌ മലയാളി സംഘടനകളുടെ ചരിത്രത്തിലെ നാഴികക്കല്ലായി.

ഇത്തരമൊരു കൂടിച്ചേരലിന്‌ വളരെകാലമായി ആഗ്രഹിച്ചിരുന്നുവെന്ന്‌ ജോണ്‍ വര്‍ഗീസ്‌ പറഞ്ഞതിനെ എല്ലാവരും പിന്തുണച്ചു. മലയാളി സമൂഹത്തിന്റെ ഉത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഐക്യത്തോടെയുള്ള പ്രവര്‍ത്തനം കാലത്തിന്റെ അനിവാര്യതയാണെന്നും, മറ്റ്‌ സംഘടനകള്‍ക്ക്‌ ഇതൊരു മാതൃകയാകണമെന്നും പറഞ്ഞ തോമസ്‌ മൊട്ടയ്‌ക്കല്‍ ഇത്‌ യാഥാര്‍ത്ഥ്യമാക്കുയ എല്ലാവരേയും അഭിനന്ദിച്ചു.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ മുന്നോട്ടു എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ആന്‍ഡ്രൂ പാപ്പച്ചന്‍ ഇതിനുവേണ്ടി മുന്നോട്ടുവന്ന എല്ലാവരേയും അഭിനന്ദിച്ചു.

ആഗോളതലത്തില്‍ ഏകോപനത്തിന്റെ പാതയിലേക്ക്‌ നീങ്ങുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ തീരുമാനം ന്യൂജേഴ്‌സി പ്രോവിന്‍സില്‍ തന്നെ ആരംഭം കുറിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ അലക്‌സ്‌ കോശി പറഞ്ഞു.

രണ്ടു ഘടകങ്ങളും മുമ്പേ പ്രഖ്യാപിച്ചിരുന്ന തീയതികളില്‍ പരസ്‌പര സഹകരണത്തോടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ തീരുമാനിച്ചു. പരിപാടികളുടെ നടത്തിപ്പിലേക്ക്‌ രണ്ടു സംഘടനകളേയും സംയോജിപ്പിച്ച്‌ സുധീര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഒരു പ്രോഗ്രാം കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ജൂണ്‍ ആറാം തീയതി എഡിസണ്‍ ഹോട്ടലില്‍ വെച്ച്‌ .യൂത്ത്‌ എംപവര്‍മെന്റ്‌ സെമിനാറിനെ തുടര്‍ന്ന്‌ ഫാമിലി നൈറ്റും നടത്തുന്നതാണെന്ന്‌ അനില്‍ പുത്തന്‍ചിറ അറിയിച്ചു.

ജൂണ്‍ 20-ന്‌ എഡിസണ്‍ റിനയറസന്‍സ്‌ ഹോട്ടലില്‍ വെച്ച്‌ നടത്തുന്ന വാര്‍ഷികാഘോഷങ്ങളില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. തുടര്‍ന്ന്‌ പ്രവാസി സമൂഹത്തിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ യൂത്ത്‌ വിംഗിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച വിവിധ വസ്‌തുക്കള്‍ രണ്ടു ഘടകങ്ങളുടെ പ്രവര്‍ത്തകരുടേയും സാന്നധ്യത്തില്‍ മോണ്ട്‌ ക്ലയര്‍ റിയല്‍ഹൗസ്‌ ഇന്‍കിന്‌ കൈമാറുമെന്ന്‌ കോര്‍ഡിനേറ്റര്‍ പിന്റോ ചാക്കോ അറിയിച്ചു.

തികച്ചും ഊര്‍ജ്ജസ്വലമായ ഈ കൂട്ടായ്‌മയില്‍ മാറ്റത്തിനു തിരിതെളിയിച്ച്‌ തലമുറകളുടെ സംയോജനമായ ഐക്യദാര്‍ഢ്യ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സുധീര്‍ നമ്പ്യാര്‍ നന്ദി പറഞ്ഞു.

ഏകോപന സമ്മേളനത്തില്‍ തങ്കമണി അരവിന്ദന്‍, അനില്‍ പുത്തന്‍ചിറ, തോമസ്‌ മൊട്ടയ്‌ക്കല്‍, സോമന്‍ ജോണ്‍, സുധീര്‍ നമ്പ്യാര്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്‌സ്‌ കോശി, പിന്റോ ചാക്കോ, സോമന്‍ ജോണ്‍ തോമസ്‌, ജോണ്‍ വര്‍ഗീസ്‌, രാജു, ഫിലിപ്പ്‌ മാരേട്ട്‌, ജോണ്‍ സഖറിയ, സണ്ണി മാത്യൂസ്‌, രുക്‌മിണി, രാജശ്രീ പിന്റോ എന്നിവര്‍ പങ്കെടുത്തു.അഭിനന്ദിക്കുന്നതോടൊപ്പം, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും കെ.സി.സി.എന്‍.എയ്‌ക്കുവേണ്ടി ചെയര്‍മാന്‍ ദിലീപ്‌ വര്‍ഗീസ്‌ പത്രക്കുറിച്ചില്‍ അറിയിച്ചു.

212

Print Friendly, PDF & Email

Leave a Comment