Flash News

മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ക്രിമെറ്റോറിയത്തിന് തീ പിടിച്ചു

May 21, 2015 , സ്വന്തം ലേഖകന്‍

fireകൊച്ചി: മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ക്രിമെറ്റോറിയത്തിലേക്കുള്ള ഗ്യാസ് ചോര്‍ന്ന് ടെക്നീഷ്യന്‍ അടക്കം 13 പേര്‍ക്ക് പൊള്ളലേറ്റു. ക്രിമെറ്റോറിയം ടെക്നീഷ്യന്‍ കാവുങ്കര ഇലാഹിയ കോളനി വാക്കത്തികല്ലില്‍ ശശി (50), മൃതദേഹത്തോടൊപ്പം ശ്മശാനത്തിലത്തെിയ പായിപ്ര സ്വദേശികളായ പുത്തന്‍പുരയില്‍ സതീഷ് (37), പുത്തന്‍പുരയില്‍ രതീഷ് (35), ആയവന പാച്ചിക്കല്‍ സതീഷ് (32), സുകു (50), ഗോപി (47), മടക്കത്താനം പുത്തന്‍പുരയില്‍ രഘു (38), തൃക്കളത്തൂര്‍ ചവറാണിക്കല്‍ തങ്കച്ചന്‍ (47), മിഥുന്‍ (28), മടക്കത്താനം ചവറാണിക്കല്‍ ജയന്‍ (43), തൃക്കളത്തൂര്‍ വെളിയത്തുകുടി വേണു (43), പ്രസീദ ഭവനില്‍ പ്രശാന്ത് (45), മടക്കത്താനം ചവറാണിക്കല്‍ സാബു (35) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശശിക്ക് മുഖത്തും കൈകാലുകളിലും പൊള്ളലേറ്റിട്ടുണ്ട്.

മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ പൊതുശ്മശാനത്തില്‍ ബുധനാഴ്ച്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പായിപ്ര സൊസൈറ്റിപ്പടി പുത്തന്‍പുരയില്‍ ശശിയുടെ (56) മൃതദേഹം ദഹിപ്പിക്കുന്നതിനിടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ക്രിമെറ്റോറിയത്തിലേക്ക് ഗ്യാസ് എത്തിക്കുന്ന മെയിന്‍ പൈപ്പില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. ക്രിമെറ്റോറിയത്തിലേക്ക് ഗ്യാസ് എത്തുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്.

മൃതദേഹം ദഹിപ്പിക്കാന്‍ ക്രിമെറ്റോറിയത്തില്‍ വെച്ച ശേഷം ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ മുറിയില്‍ തീ ആളിക്കത്തുകയായിരുന്നു. ഈ സമയം മൃതദേഹത്തോടൊപ്പമത്തെിയ ഏഴുപേരടക്കം സമീപമുണ്ടായിരുന്നു. പൊള്ളലേറ്റ ശശി ഇതുവകവെക്കാതെ അടുത്ത റൂമിലേക്ക് ഓടി മെയിന്‍ ഓഫാക്കിയതു മൂലം വന്‍ ദുരന്തമൊഴിവായി.

പൊതുശ്മശാനത്തിന്‍െറ ഒരുഭാഗത്താണ് ക്രിമെറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത റൂമിലാണ് എട്ട് ഗ്യാസ് സിലിണ്ടറുകള്‍ അടക്കമുള്ളവ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെനിന്ന് പൈപ്പ് വഴി ക്രിമെറ്റോറിയത്തിലേക്ക് ഗ്യാസ് എത്തിക്കുകയാണ് ചെയ്യുന്നത്. പൊള്ളലേറ്റെങ്കിലും നിമിഷങ്ങള്‍ക്കകം അടുത്ത മുറിയിലേക്ക് ഓടിയത്തെി മെയിന്‍ ഓഫാക്കിയതിനാലാണ് വന്‍ ദുരന്തമൊഴിവായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top