Flash News

ദല്‍ഹിയിലെ കൊല: ഒരാള്‍ പിടിയില്‍

May 22, 2015 , സ്വന്തം ലേഖകന്‍

crimeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോട്ടയം സ്വദേശി വടകരപ്പറമ്പില്‍ ബിജു വര്‍ഗീസിനെ (44) കൊലപ്പെടുത്തിയ കേസില്‍ സണ്ണി സൈമണെ (27) അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സണ്ണി സൈമണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

കൊലയില്‍ നേരിട്ട് പങ്കുള്ള മൂന്നുപേരെക്കൂടി പിടികിട്ടാനുണ്ട്. പ്രതികള്‍ സമീപത്തെ റെയില്‍വേ കോളനിയിലെ താമസക്കാരാണ്. ഗുണ്ടാപ്പിരിവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് സൂചന. ഗുണ്ടാപ്പണം ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തേ ബിജു വര്‍ഗീസിനെ സമീപിച്ചിരുന്നതായും ബിജു പണം നല്‍കിയിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top