Flash News

എളമരം കരീമിനെതിരെ രാഷ്ട്രീയ ഗൂഢാലോചന -സി.പി.എം

May 22, 2015 , സ്വന്തം ലേഖകന്‍

thumbimageതിരുവനന്തപുരം: മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട അഴിമതികളില്‍ പങ്കുണ്ടെന്ന വാര്‍ത്തയത്തെുടര്‍ന്ന് വിവാദപുരുഷനായ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെ സംരക്ഷിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കരീമിനെതിരായ ഹീനനീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

അഴിമതിയില്‍ ആറാടിയ യു.ഡി.എഫ് സര്‍ക്കാറിനെതിരെ കക്ഷിരാഷ്ട്രീയത്തിന്തീതമായി രൂപംകൊള്ളുന്ന പ്രതിഷേധങ്ങളില്‍നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടാനാണ് കല്ലുവെച്ച നുണപ്രചാരണം അഴിച്ചുവിടുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കമ്പനി സെക്രട്ടറി ശശീന്ദ്രന്‍െറ മരണവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി സുന്ദരമൂര്‍ത്തിയെ മാപ്പുസാക്ഷിയാക്കിയതിന്റെ ഉപകാര സ്മരണയാണ് കരീമിനെതിരെ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ സി.ആര്‍.പി.സി 164 സ്റ്റേറ്റ്മെന്‍റ്. കൃത്രിമമായി കൊടുത്ത ഈ സ്റ്റേറ്റ്മെന്‍റിന്‍െറ അടിസ്ഥാനത്തില്‍ സി.ബി.ഐതന്നെ കൊടുത്ത കുറ്റപത്രത്തില്‍പോലും കരീം കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് സുന്ദരമൂര്‍ത്തി കൊടുത്ത ഈ കൃത്രിമ സ്റ്റേറ്റ്മെന്‍റില്‍ കഴമ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ പ്രതിയാക്കി ചോദ്യം ചെയ്യുമായിരുന്നു. എല്ലാവരും അഴിമതിക്കാരാണെന്ന് സാമാന്യവത്കരിക്കാന്‍ വര്‍ഗശത്രുക്കള്‍ നടത്തുന്ന ശ്രമം തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top