മംഗളൂരു: കളിക്കൂട്ടുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിന് ഒരു വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. ബംഗാള്‍ സ്വദേശി മംഗളൂരു കാവൂരില്‍ താമസിക്കുന്ന ദേബ്രാജ് സെന്‍ ഗുപ്തക്കാണ് മംഗളൂരു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി ശിക്ഷ വിധിച്ചത്.
കാവൂര്‍ പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍പ്പെട്ട യുവതിക്ക് വിവിധയിടങ്ങളില്‍ നിന്ന് അശ്ലീല സന്ദേശം ലഭിച്ചതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി അന്വേഷിച്ച പൊലീസ്, യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടത്തെി. ഇതന്വേഷിച്ച പൊലീസ് അവസാനം അയല്‍ക്കാരനായ ദേബ്രാജ് സെന്‍ ഗുപ്തയിലേക്കത്തെുകയായിരുന്നു.
രാജിനെ അറസ്റ്റ് ചെയ്ത് കമ്പ്യൂട്ടര്‍ പിടിച്ചെടുത്ത പൊലീസ് അത് ഹൈദരാബാദിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചുകൊടുത്തു. അവിടെ നിന്ന് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തത് രാജിന്‍െറ കമ്പ്യൂട്ടറിലാണെന്ന് മനസ്സിലാവുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പിഴ അടച്ചില്ലങ്കില്‍ ആറുമാസം ശിക്ഷ കൂടുതല്‍ അനുഭവിക്കണം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news