അബ്ദുന്നാസിര്‍ മഅ്ദനി മടങ്ങി

madaniകൊല്ലം: ഉമ്മയെ കാണാന്‍ കോടതി അനുമതിയോടെ ജാമ്യത്തിലിറങ്ങിയ അബ്ദുന്നാസിര്‍ മഅ്ദനി മടങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് വെള്ളിയാഴ്ച നമസ്കാരത്തില്‍ പങ്കടെുക്കുന്നത്. ഇപ്പോള്‍ നാട്ടില്‍ വരാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. കേസില്‍ സുപ്രീംകോടതിയിലെ ബെഞ്ചുകള്‍ പലതവണ മാറിയതിനാല്‍ റമദാന് ശേഷമേ പിറന്ന മണ്ണില്‍ എത്താനാവൂവെന്നാണ് പ്രതീക്ഷിച്ചത്. അഞ്ചു ദിവസത്തെ സന്തോഷത്തിനു ശേഷം ഈ മണ്ണില്‍നിന്ന് മടങ്ങുന്നത് പിടയുന്ന മനസ്സുമായാണ്. ഒരുപാട് രോഗങ്ങള്‍ വേട്ടയാടുന്നുണ്ട്.

തൊട്ടടുത്ത് എത്തുന്നവരെ പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം കാഴ്ചശക്തി നഷ്ടപ്പെട്ടു. റെറ്റിനയില്‍ ദ്വാരം വീണതാണ് കാരണം. പ്രമേഹം അനിയന്ത്രിതമായ അവസ്ഥയിലാണ്. പെട്ടെന്ന് പഞ്ചസാരയുടെ അളവ് കുറഞ്ഞ് ബോധക്ഷയമുണ്ടാകുന്നു. മൂത്രസഞ്ചിയിലെ ചില പ്രശ്നങ്ങള്‍ കാരണം ദിവസങ്ങളോളം മൂത്രം പോകാത്ത അവസ്ഥയുണ്ട്. ഇടതുകാല്‍ മുട്ടിന് താഴെ മരവിപ്പാണ് -മഅ്ദനി പറഞ്ഞു.

‘ദൈവത്തിന് മുന്നില്‍ ഭരണകൂടങ്ങളും പീഡിപ്പിക്കുന്നവരും ക്രൂശിക്കുന്നവരും ഒന്നുമല്ല. 2010 ആഗസ്റ്റില്‍ നോമ്പുകാലത്താണ് പീഡിപ്പിച്ച്, ഭരണകൂട ഭീകരത ചുമത്തി എന്നെ കൊണ്ടുപോയത്. അന്ന് ഖുര്‍ആന്‍ ഉയര്‍ത്തി നിരപരാധിയാണെന്ന് പറഞ്ഞത് ആവര്‍ത്തിക്കുന്നു. എന്‍െറ നിരപരാധിത്തം ബോധ്യമുണ്ട്. ജയിലില്‍ കിടക്കാനുള്ള ഭീതികൊണ്ടല്ല; നിരപരാധി കുറ്റവാളിയാക്കപ്പെടരുത് എന്നതിനാലാണ് മോചനം ആഗ്രഹിക്കുന്നത്. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ശേഷം എളുപ്പത്തില്‍ വാതിലുകള്‍ തുറക്കപ്പെടുമെന്ന ഖുര്‍ആന്‍ വചനത്തിലാണ് വിശ്വാസം. ദീര്‍ഘകാലത്തെ പീഡനങ്ങള്‍ക്കു ശേഷം സത്യത്തിന്‍െറ വാതിലുകള്‍ തുറക്കപ്പെട്ടതാണ്. പിന്നീടാണ് വീണ്ടും പീഡനത്തിനിരയാകുന്നത്. ഭീകരവാദം ആരോപിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന എല്ലാ മുസ്ലിംകളും നിരപരാധികളല്ല.

അവിവേകം കൊണ്ടും ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കിയും തെറ്റായ വഴിയെ സഞ്ചരിച്ചുമാണ് അവര്‍ ജയിലുകളില്‍ എത്തപ്പെട്ടത്. അവര്‍ക്ക് നേരിന്‍െറ വഴി കാട്ടിക്കൊടുക്കണം. എന്നാല്‍, നിരപരാധി അകാരണമായി ജയിലില്‍ അടയ്ക്കപ്പെടരുത്. മാതാപിതാക്കള്‍ ഞാന്‍ മൂലം ഒരുപാട് വേദനയനുഭവിച്ചു. 1992ല്‍ എന്‍െറ കാല്‍ തകര്‍ന്നതുമുതല്‍ തുടങ്ങിയതാണ് അവരുടെ വേദന. വീട് പൂട്ടി മുദ്രവെച്ചപ്പോള്‍ അതിനടുത്ത ഒരു മുറിയിലാണ് മാതാപിതാക്കള്‍ കഴിഞ്ഞത്. അത് മുദ്രവെച്ചപ്പോള്‍ ഷെഡ് കെട്ടി താമസിച്ചു. ഷെഡും മുദ്രവെച്ചപ്പോള്‍ മറ്റൊരു നാട്ടിലേക്ക് പോയി. ഇപ്പോള്‍ ഒരുപാട് വിഷമതകളുമായി കഴിയുന്ന അവര്‍ക്കൊപ്പം കഴിയാനാണ് ഞാന്‍ ഏറെ ആഗ്രഹിക്കുന്നത് -മഅ്ദനി പറഞ്ഞു.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പി.ഡി.പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമാണ് വെള്ളിയാഴ്ച രാത്രി എട്ടോടെ മഅ്ദനി ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനലിനു മുന്നിലത്തെിയത്. വിമാനത്താവളത്തിനു മുന്നില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ വാഹനത്തിനു ചുറ്റും കൂടി. പൊലീസും സി.ഐ.എസ്.എഫും ഏറെ പണിപ്പെട്ടാണ് അദ്ദഹേത്തെ ടെര്‍മിനലിനുള്ളിലത്തെിച്ചത്. 9.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment