കുഞ്ഞുവറീത്‌ വര്‍ക്കി പറനിലം (96) നിര്യാതനായി

imageബാള്‍ട്ടിമൂര്‍, മേരിലാന്റ്‌: കുഞ്ഞുവറീത്‌ വര്‍ക്കി പറനിലം (96) മെയ്‌ 21ന്‌ നിര്യാതനായി. ചാലക്കുടി എലഞ്ഞിപ്രയില്‍ നിന്ന്‌ 1987-ലാണ്‌ അമേരിക്കയിലെത്തിയത്‌.

ഭാര്യ: മാതിരിക്കുട്ടി അങ്കമാലി മൂഴിക്കുളം താടിക്കാരന്‍ കുടുംബാംഗമാണ്‌. മക്കള്‍: ഫോമാ നേതാവ്‌ ജോര്‍ജ്‌ പറനിലം (പാര്‍ണല്‍), ജോസ്‌ പറനിലം, ത്രേസ്യാമ്മ ആലുവാതിങ്ങല്‍, മോളി പെരേര, ഫ്‌ളോറന്‍സ്‌ വിതയത്തില്‍, ഷൈനി അഗസ്റ്റിന്‍. മരുമക്കള്‍: മേഴ്‌സി, റെജീന, ജോസഫ്‌, പീറ്റര്‍, ഷീബ, ടോണി, ഫിനോ (എല്ലാവരും ബാള്‍ട്ടിമൂര്‍). പരേതന്‌ പതിനെട്ട്‌ കൊച്ചുമക്കളുമുണ്ട്‌.

പൊതുദര്‍ശനം മെയ്‌ 26-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 8 വരെ ലോഡോണ്‍ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍. (LOUDON PARK FUNERAL HOME 3620 WILKENS AVE., BALTIMORE, MD 21229)

സംസ്‌കാര ശുശ്രൂഷകള്‍ മെയ്‌ 27-ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിലും (ST. ALPHONSA SYRO-MALABAR CATHOLIC CHURCH 5709 OAKLAND ROAD, HALETHORPE, MD. 21227) തുടര്‍ന്ന്‌ ലോഡോണ്‍ സെമിത്തേരിയില്‍ (LOUDON PARK FUNERAL HOME 3620 WILKENS AVE., BALTIMORE, MD 21229) ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പറനിലം (410 299 1392), ജോസ്‌ പറനിലം (443 414 0382), സ്‌കിയ പറനിലം (410 737 1638).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment