2015 സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് ജൂണ്‍ 11 മുതല്‍ 14 വരെ ഡാളസ്സില്‍

all

ഡാളസ്: സൗത്ത് വെസ്റ്റ് റീജിയണ്‍ ബ്രദറണ്‍ കോണ്‍ഫ്രന്‍സ് 2015 ജൂണ്‍ 11 മുതല്‍ 14 വരെ ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു. ഡാളസ് മോക്കിംഗ് ബേഡ് പാര്‍ക്ക് ഇന്‍ ഹോട്ടലിലാണ് കോണ്‍ഫ്രന്‍സിന് വേദി സജ്ജീകരിച്ചിരിക്കുന്നത്.

ലിവിങ്ങ് ദി ക്രിസ്ത്യന്‍ ലൈഫ് (Living the Christian Life) എന്ന വിഷയത്തെ കുറിച്ചുള്ള പഠനവും ചര്‍ച്ചകളുമാണ് കോണ്‍ഫ്രന്‍സിന്റെ പ്രധാന അജണ്ട.

37 വര്‍ഷങ്ങളായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ബൈബിള്‍ പണ്ഡിതനും, ക്രിസ്ത്യന്‍ കൗണ്‍സിലറുമായ അലക്സാണ്ടര്‍ കുര്യന്‍, ന്യൂജേഴ്‌സിയില്‍ നിന്നുള റാന്‍ഡി ആമോസ്, ഇന്ത്യന്‍ നേവിയില്‍ 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മഹാരാഷ്ട്രയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജോര്‍ജ്ജ് മാത്യൂ, സതേണ്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡാന്‍ ലിം, ഡാളസ്സിലെ യുവജനങ്ങള്‍ക്കിടയില്‍ ഫലകരമായ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന ജോബി മത്തായി തുടങ്ങിയവരാണ് കോണ്‍ഫ്രന്‍സിലെ മുഖ്യപ്രഭാഷകര്‍.

ജേക്കബ് തോമസ് (സെക്രട്ടറി), നവീന്‍ സ്‌ക്കറിയ (ട്രഷറര്‍) മോഹന്‍ എം.ഒ (അസിസ്റ്റന്റ് ട്രഷറര്‍), ബേബി മാത്യു (സന്‍ജു, ഹൂസ്റ്റണ്‍), ഐസക്ക് സാമുവേല്‍ (ഒക്കലഹോമ) ഏരിയാ കോര്‍ഡിനേറ്റേഴ്‌സ്, ജെറി മോഡിയില്‍, വിനയ് മാത്യൂസ് (യൂത്ത് ചില്‍ഡ്രന്‍ പ്രോഗ്രാം) എന്നിവരാണ് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവരുടെ റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായും ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment