Flash News

ജയ മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍, പനീര്‍സെല്‍വത്തിന് ധനകാര്യം

May 24, 2015 , സ്വന്തം ലേഖകന്‍

jaya-swearing-370x206ചെന്നൈ: പുതിയ ജയലളിത മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍. ആഭ്യന്തരം, പൊതുഭരണ വകുപ്പുകള്‍ ജയലളിത വഹിക്കും. ധനം, പൊതുമരാമത്ത്, ആസൂത്രണം, ജലസേചനം എന്നിവ ഒ. പനീര്‍സെല്‍വത്തിനാണ്.

ഗവര്‍ണര്‍ ഡോ. കെ. റോസയ്യയാണ് ജയലളിതക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാര്‍ പതിനാല് പേരടങ്ങിയ ബാച്ചായാണ് സത്യപ്രതിജ്ഞക്ക് അണിനിരന്നത്. തമിഴില്‍ ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ.

പനീര്‍സെല്‍വം മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയായിരുന്ന സെന്തൂര്‍ പാണ്ഡ്യനും വനംവകുപ്പ് മന്ത്രിയായിരുന്ന എം.എസ്.എം. ആനന്ദനും ഒഴികെയുള്ള എല്ലാവരും പുതിയ മന്ത്രിസഭയിലുമുണ്ട്. രണ്ട് വനിതകളുമുണ്ട്.

ബി.ജെ.പി നേതാക്കളായ എച്ച്. രാജ, എല്‍.ഗണേശന്‍ എന്നിവരും സൂപ്പര്‍ താരം രജനീകാന്ത്, പ്രഭു, വിക്രം, ശരത്കുമാര്‍, കാര്‍ത്തി, സംഗീത സംവിധായകന്‍ ഇളയരാജ, ഐ.സി.സി ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍ തുടങ്ങിയവരും പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top