Flash News

ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ ശ്രീമതി കുഞ്ഞമ്മ ഫിലിപ്പോസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

May 25, 2015 , ശ്രീകുമാര്‍ ഉണ്ണിത്താന്‍, പി.ആര്‍.ഒ.

phlip

ന്യൂയോര്‍ക്ക്: ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും, മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ മാനേജിംഗ്‌ കമ്മിറ്റി അംഗവുമായ
ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ ശ്രീമതി  കുഞ്ഞമ്മ ഫിലിപ്പോസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

Emblem pngശ്രീമതി കുഞ്ഞമ്മ ഫിലിപ്പോസ്‌ (88 )വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അടൂരിലുള്ള സ്വവസതിയില്‍ വെച്ചയിരുന്നു അന്തരിച്ചത്. മാതാവിന്റെ അസുഖവിവരം അറിഞ്ഞയുടന്‍ നാട്ടിലേക്ക് പുറപ്പെട്ട ഫിലിപ്പോസ് അവിടെ എത്തുന്നതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ മെയ് 28-ാം തിയ്യതി വ്യാഴാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലും , അടൂര്‍ കടമ്പനാട്‌ ഭദ്രാസന മെത്രാപൊലീത്ത ഡോ സഖറിയാസ്‌ മാര്‍ അപ്രേം, നിലക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ജോഷ്വ മാര്‍ നിക്കോദീമോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അടൂര്‍ കണ്ണംകൊട്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കും.

ശ്രീമതി കുഞ്ഞമ്മ ഫിലിപ്പോസിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി പി. ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top