Flash News

തരൂരിന്‍െറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി തള്ളി

May 25, 2015 , സ്വന്തം ലേഖകന്‍

downloadകൊച്ചി: ശശി തരൂരിന്‍െറ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. തെരഞ്ഞെടുപ്പിലെ വരവുചെലവ് കണക്കുകളില്‍ തരൂര്‍ കൃത്രിമം കാട്ടിയെന്നും ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫിസര്‍ക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലന്നും ചൂണ്ടിക്കാട്ടി അജിത് ജോയി സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി. ഭവദാസന്‍ തള്ളിയത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 77 (3) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലന്ന് വ്യക്തമാക്കിയാണ് തള്ളിയത്. നിരന്തരം ആവര്‍ത്തിച്ച് ആരോപണം ഉന്നയിച്ചതല്ലാതെ ഹരജിക്കാരന് കൃത്യമായ വസ്തുതകളും തെളിവുകളും ഹാജരാക്കാനായിട്ടില്ല. തരൂര്‍ ചുമതലപ്പെടുത്തിയ വ്യക്തികളെന്ന് പറയുന്നതല്ലാതെ വ്യക്തത വരുത്താനുള്ള തെളിവുകളൊന്നും ലഭ്യമല്ല. സ്ഥലം, സമയം, വ്യക്തികള്‍ തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാനായിട്ടില്ല. അതിനാല്‍ ഹരജി നിലനില്‍ക്കില്ലന്ന് കോടതി വ്യക്തമാക്കി.

അതേസമയം, തരൂരിന്‍െറ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുരേഷ് സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്. തരൂരിന്‍െറ വിജയം റദ്ദാക്കി എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ഒ. രാജഗോപാലിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top