Flash News

എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മണല്‍ മാഫിയക്കാര്‍ അറസ്റ്റില്‍

May 26, 2015 , സ്വന്തം ലേഖകന്‍

1431806324_a1705cr

കെ.എം. രാജന്‍

തളിപ്പറമ്പ് : പരിയാരം ഗ്രേഡ് എസ്.ഐ കെ.എം. രാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മണല്‍ മാഫിയ സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവട്ടൂരിലെ ടി.കെ. റാഷിദ് (27), വായാട് എ.കെ.ജി വായനശാലക്ക് സമീപത്തെ അബ്ദുല്‍ ഷുക്കൂര്‍ (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷുക്കൂര്‍ വായാട് വെച്ചും റാഷിദ് പടപ്പേങ്ങാട്ട് വെച്ചുമാണ് പിടിയിലായത്.

റാഷിദ് എസ്.ഐയെ വധിക്കാന്‍ ശ്രമിച്ചതില്‍ നേരിട്ട് പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 16 ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പരിയാരം എസ്.ഐ കെ.എം. രാജനെ മണല്‍ മാഫിയ സംഘം തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ എസ്.ഐ ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച മണല്‍ മാഫിയ സംഘം മണല്‍ കടത്തിന് ഉപയോഗിച്ച മിനിലോറി കൂടി പൊലീസ് പിടികൂടി. ലത്തീഫും സംഘവും മണല്‍കടത്തിന് നിരവധി തവണ ഈ ലോറി ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പിടികൂടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top