അഴിമതിക്കാരെ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചൈന ജയില്‍ ടൂര്‍ നടത്തുന്നു

jail-genericബീജിംഗ്: അഴിമതി കുറക്കുവാനായി ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജയില്‍ സന്ദര്‍ശിക്കാന്‍ അയക്കുന്നു. ജയിലായ അഴിമതിക്കാരെയും കുറ്റവാളികളെയും സന്ദര്‍ശിച്ച് ഇവരുമായി സംവദിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഴിമതി തടയാനായി രൂപവല്‍ക്കരിച്ച സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജയില്‍ ടൂറുകള്‍ നടത്തുന്നത്.

പുതിയ തീരുമാനപ്രകാരം ചൈനയിലെ ഹുബെ പ്രവിശ്യയില്‍ 70 ലേറെ ഉദ്യോഗസ്ഥര്‍ ഒരു ദിവസം മുഴുവന്‍ ജയില്‍ സന്ദര്‍ശനം നടത്തിയതായാണ് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്. അഴിമതി കുറ്റത്തിന് അറസ്റ്റിലായ 15 ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കാനും ഇവര്‍ക്ക് അവസരം നല്‍കി.

അഴിമതിക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ചൈനയില്‍ ഉന്നത പാര്‍ട്ടി ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അറസ്റ്റിലായിരുന്നു.

Print Friendly, PDF & Email

Leave a Comment