ശമ്പളം കൂടുതല്‍ ലഭിച്ചാല്‍ പൊലിസിലെ അഴിമതി അവസാനിക്കും -ടി.പി. സെന്‍കുമാര്‍

tp-senkumarതിരുവനന്തപുരം: പൊലീസുകാര്‍ക്ക് കൂടുതല്‍ ശമ്പളം കൊടുത്താല്‍ അഴിമതി അവസാനിക്കുമെന്ന് പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. പൊലീസ് സ്റ്റേഷനുകളില്‍ അഴിമതി നടക്കുന്നത് കണ്ണടച്ച് പാല്‍കുടിക്കും പോലെയാണ്. കേരള പൊലീസ് അസോസിയേഷന്‍ 32ാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാരായ പൊലീസുകാരെ മറ്റ് പൊലീസുകാര്‍ സമൂഹത്തിന് കാട്ടിക്കൊടുക്കണം. ഹോട്ടല്‍ നടത്തിയും മറ്റുമുള്ള ജനമൈത്രി പൊലീസിങ് ശരിയല്ല. അവര്‍ പൊലീസിങ്ങുമായി ബന്ധപ്പെട്ട ജോലികളിലാണ് ഏര്‍പ്പെടേണ്ടത്. പൊലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ഷന്‍ നടന്നിട്ട് കാലങ്ങളായി. എസ്.പിമാര്‍, ഡിവൈ.എസ്.പിമാര്‍, സി.ഐമാര്‍ തുടങ്ങിയവര്‍ കൃത്യസമയത്ത് സ്റ്റേഷനുകളില്‍ പരിശോധന നടത്തണം. ഇന്ന് മനുഷ്യാവകാശ സംരക്ഷണം ലഭിക്കുന്നത് കുറ്റവാളികള്‍ക്കുമാത്രമാണ്. പൊതുജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന പൊലീസിന് മനുഷ്യാവകാശ സംരക്ഷണം ലഭിക്കുന്നില്ളെന്നും സെന്‍കുമാര്‍ പറഞ്ഞു.

രാഷ്ട്രീയ സ്വാധീനവും മാഫിയ ബന്ധവും അഴിമതിയും ഇല്ലാത്ത പൊലീസ് സേനയാണ് നാടിന് ആവശ്യമെന്നും ശമ്പളം കൂടിയതുകൊണ്ടുമാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി ഇല്ലാതാകുമെന്ന് കരുതുന്നില്ളെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment