Flash News

അമ്പിളിയുടെ നുണപരിശോധനഫലത്തില്‍ മാണിക്കെതിരെ കൃത്യമായ മൊഴി

May 26, 2015 , സ്വന്തം ലേഖകന്‍

ambily-e1432492657634തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ മുഖ്യസാക്ഷിയായ അമ്പിളിയുടെ നുണപരിശോധനഫലത്തില്‍ മന്ത്രി കെ.എം മാണിക്കെതിരെ വ്യക്തമായ മൊഴികള്‍. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി മന്ത്രി കെ.എം. മാണിക്ക് ഒൗദ്യോഗിക വസതിയിലത്തെി പണം കൈമാറിയത് കണ്ടെന്നാണ് അമ്പിളി നേരത്തെ പറഞ്ഞത്. ഇത് നുണപരിശോധനയിലും അമ്പിളി ആവര്‍ത്തിച്ചു.
വിജിലന്‍സ് എഴുതിത്തയാറാക്കി നല്‍കിയ 15 ചോദ്യങ്ങള്‍ക്കാണ് അമ്പിളി ഉത്തരം നല്‍കിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ‘അതേ’ എന്നാണ് മറുപടി.
നുണപരിശോധന ഫലത്തിന്‍െറ പൂര്‍ണരൂപം –
1. 2014 ഏപ്രില്‍ ഒന്നിന് രാജ്കുമാര്‍ ഉണ്ണിയുടെ നിര്‍ദേശപ്രകാരം ഹോട്ടല്‍ സണ്‍ബീമില്‍ പോയിരുന്നോ?
ഉത്തരം: ഉവ്വ്
2. സണ്‍ ബീം ഹോട്ടല്‍ മാനേജര്‍ ഗോപനില്‍നിന്ന് അഞ്ചുലക്ഷം രൂപ കൈപ്പറ്റിയശേഷം രാജ്കുമാര്‍ ഉണ്ണിക്ക് കൈമാറിയോ?
ഉത്തരം: ഉവ്വ്
3. 2014 ഏപ്രില്‍ ഒന്നിന് ചൈനാ സുനിലിന്‍െറ കാറില്‍നിന്ന് ഇറങ്ങി ഒരു പേപ്പര്‍ പാക്കറ്റുമായി ഉണ്ണി പഴവങ്ങാടി അമ്പലത്തിനു സമീപത്തെ കാറില്‍ ഇരുന്നോ?
ഉത്തരം: ഉവ്വ്
4. 2014 ഏപ്രില്‍ ഒന്നിന് യമഹ സുരേന്ദ്രന്‍െറ കാറില്‍നിന്ന് ഇറങ്ങി പഴവങ്ങാടി അമ്പലത്തിന് സമീപത്തെ കാറില്‍ ഇരുന്നോ?
ഉത്തരം: ഉവ്വ്
5. മുപ്പത്തഞ്ച് ലക്ഷം രൂപ എണ്ണുമ്പോള്‍ അവിടെ ഉണ്ടായിരുന്നോ?
ഉത്തരം: ഉവ്വ്
6. 2014 ഏപ്രില്‍ രണ്ടിന് കാലത്ത് രാജ്കുമാര്‍ ഉണ്ണിയെ ശ്രീവത്സന്‍െറ വീട്ടില്‍ കാറില്‍ കൊണ്ടുപോയിരുന്നോ?
ഉത്തരം: ഉവ്വ്
7 മുപ്പത്തഞ്ച് ലക്ഷം രൂപ അടങ്ങിയ രണ്ടുകവറും ശ്രീവത്സന്‍െറ വീട്ടില്‍ ഏല്‍പിച്ചിരുന്നോ?
ഉത്തരം: ഉവ്വ്
8. 2014 ഏപ്രില്‍ രണ്ടിന് രാജ്കുമാര്‍ ഉണ്ണിയുടെ കൂടെ ധനമന്ത്രി കെ.എം. മാണിയുടെ വീട്ടില്‍ പോയിരുന്നോ?
ഉത്തരം: ഉവ്വ്
9. രാജ്കുമാര്‍ ഉണ്ണിയുടെ നിര്‍ദേശപ്രകാരം ശ്രീവത്സന്‍െറ വീട്ടില്‍പോയി പണം അടങ്ങിയ ബാഗ് തിരിച്ചുകൊണ്ടുവന്നിരുന്നോ?
ഉത്തരം: ഉവ്വ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top