അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ്

voteന്യൂഡല്‍ഹി: മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ്. 30നാണ് വോട്ടെണ്ണല്‍. ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം ജൂണ്‍ 10 വരെയാണ്.13 വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.

വോട്ടുയന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും പുറമെ ഫോട്ടോ പതിപ്പിച്ച ആദ്യ തെരഞ്ഞെടുപ്പാണ് അരുവിക്കരയില്‍ നടക്കാന്‍ പോകുന്നത്. മുഖ്യസ്ഥാനാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന അതേ പേരിലുള്ള അപരന്മാരെ ചെറുക്കാനുള്ള നടപടിയാണിത്.

തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജയലളിതക്ക് മത്സരിക്കുന്നതിനുവേണ്ടി പി. വെട്രിവേല്‍ സ്ഥാനമൊഴിഞ്ഞ ഡോ. രാധാകൃഷ്ണന്‍ നഗറിലും 27നാണ് ഉപതെരഞ്ഞെടുപ്പ്. ത്രിപുരയിലെ പ്രതാപ്ഗഢ്, സുര്‍മ, മധ്യപ്രദേശിലെ ഗരോത്ത്, മേഘാലയയിലെ ചോക്കോപോട്ട് എന്നിവിടങ്ങളിലും ഇതേ ദിവസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment