Flash News

മാണിയുടെ ഭീഷണിമൂലം മന്ത്രിസഭ ചേരാനാകുന്നില്ലന്ന് വി.എസ്

May 27, 2015 , സ്വന്തം ലേഖകന്‍

vsതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പണം വാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞ പ്രതി കെ.എം. മാണിയുടെ ഭീഷണിമൂലം ആഴ്ചയില്‍ ഒരിക്കലുള്ള മന്ത്രിസഭായോഗം പോലും ചേരാനാവാത്ത സ്ഥിതിയാണെന്ന് വി.എസ്. അച്യുതാനന്ദന്‍.

ബാര്‍ കോഴക്കേസിലെ നുണപരിശോധനഫലം വിവരാവകാശനിയമ പ്രകാരം ആര്‍ക്കും ലഭ്യമാകുമെന്നിരിക്കെ അതു ചോര്‍ന്നുവെന്ന പേരിലെ കാടിളക്കല്‍ വിജിലന്‍സിനെ പൂട്ടിയിടാനാണെന്ന് വ്യക്തമാണ്. മാണിയുടെ ഭീഷണിമൂലമാണ് യു.ഡി.എഫ് ജാഥയുടെ പേരില്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം മാറ്റിയത്. മന്ത്രിസഭാ യോഗം നടന്നാലും കോഴ ഇടപാടുകളല്ലാതെ ജനോപകാരപ്രദമായ ഒന്നും കുറെക്കാലമായി നടക്കുന്നില്ല. വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ ഫലപ്രദമായ ഒരു ഇടപെടലും നടത്തുന്നില്ലന്നും പ്രസ്താവനയില്‍ വി.എസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top