Flash News

അരുവിക്കരയില്‍ ഇടതു മുന്നണി പാട്ടുംപാടി ജയിക്കുമെന്ന് ബാലകൃഷ്ണപിള്ള

May 29, 2015 , സ്വന്തം ലേഖകന്‍

balakrishnapillaകണ്ണൂര്‍: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പാട്ടുംപാടി ജയിക്കുമെന്നും കേരള കോണ്‍ഗ്രസ്(ബി)യുടെ പിന്തുണ ഇടതിനാണെന്നും ആര്‍. ബാലകൃഷ്ണപിള്ള.

യു.ഡി.എഫിന്‍െറ അഴിമതി ഭരണത്തിനെതിരെ കേരളത്തിന്‍െറ മന:സാക്ഷിയെന്താണെന്ന് അരുവിക്കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ വ്യക്തമാക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവിന്‍െറ സ്ഥാനം പോലും കിട്ടാതെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടും.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കോടതിയില്‍ സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാണിയെക്കാള്‍ വലിയ കള്ളനാണ് മന്ത്രി ബാബു. എല്‍.ഡി.എഫില്‍ നിന്ന് ചിലര്‍ യു.ഡി.എഫിലേക്ക് വരുമെന്ന കെ.പി.എ. മജീദിന്‍െറ പ്രസ്താവന സ്ഥലകാല ബോധമില്ലാത്തവന്റെതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top